|    Jun 20 Wed, 2018 1:25 pm
FLASH NEWS

എച്ച്എംടി സ്‌കൂളിനെ സര്‍ക്കാര്‍ സംരക്ഷിക്കും: മന്ത്രി സി രവീന്ദ്രനാഥ്

Published : 15th January 2017 | Posted By: fsq

 

കളമശ്ശേരി: സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി എച്ച്എംടി സ്‌കൂളിനെയും സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രഫ. സി രവീന്ദ്രനാഥ് പറഞ്ഞു. എച്ച്എംടി എജ്യുക്കേഷനല്‍ സൊസൈറ്റി ഹൈസ്‌കൂളിന്റെ സുവര്‍ണജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ 8, 9, 10, 11, 12 ക്ലാസ്മുറികള്‍ രണ്ടുവര്‍ഷത്തിനുള്ളില്‍ ഹൈടെക് ആക്കുമെന്നും അതോടൊപ്പം എച്ച്എംടി സ്‌കൂളിലെ 8, 9, 10 ക്ലാസ്മുറികള്‍ ഹൈടെക് ആക്കി മാറ്റുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളെ ജൈവവൈവിധ്യ ഉദ്യാനമാക്കി മാറ്റുന്നതിന്റെ ഭാഗമായി എച്ച്എംടി സ്‌കൂളിനെയും ആ പദ്ധതിയില്‍ ഉള്‍പെടുത്തുമെന്ന് മന്ത്രി പറഞ്ഞു. എച്ച്എംടി കമ്പനിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളിന് കമ്പനി വേണ്ട സാമ്പത്തിക സഹായം നല്‍കണമെന്ന് ചടങ്ങി ല്‍ അധ്യക്ഷതവഹിച്ച മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് എംഎല്‍എ കമ്പനി മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടു. ഡോ. രാവുണ്ണി മുഖ്യപ്രഭാഷണം നടത്തി. സിനിമാതാരം ധര്‍മജന്‍, എച്ച്എംടി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എസ് ഗിരീഷ്‌കുമാര്‍ കളമശ്ശേരി നഗരസഭ ചെയര്‍പേഴ്‌സന്‍ ജെസ്സി പീറ്റര്‍, മുന്‍ എംഎല്‍എ എ എം യൂസഫ്, സ്വാഗതസംഘം ചെയര്‍മാന്‍ എ എം അബ്ദുല്‍ റഷീദ്, നഗരസഭ കൗണ്‍സിലര്‍മാരായ വി എസ് അബൂബക്കര്‍, ടി എ അബ്ദുല്‍ സലാം, കെ എ സിദ്ദിഖ്, സിന്ധു ഹരീഷ്, സ്‌കൂള്‍ സെക്രട്ടറി സി വി ടൈറ്റസ് സംബന്ധിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss