|    Jun 23 Sat, 2018 2:06 pm
FLASH NEWS

എച്ച്എംടി ജങ്ഷനിലെ ഗതാഗത പരിഷ്‌കാരം മണിക്കൂറുകള്‍ക്കകം പിന്‍വലിച്ചു

Published : 24th January 2017 | Posted By: fsq

 

കളമശ്ശേരി: എച്ച്എംടി ജങ്ഷനില്‍ ട്രാഫിക് പോലിസ് നടപ്പാക്കിയ ഗതാഗത പരിഷ്‌കാരം മണിക്കൂറുകള്‍ക്കകം പിന്‍വലിച്ചു. കാല്‍നടക്കാരുടേയും വാഹനങ്ങളുടേയും സുരക്ഷിതമായ യാത്ര മുന്‍നിര്‍ത്തി നടപ്പാക്കിയ പരിഷ്‌കാരങ്ങളാണ് എതിര്‍പുകളെയും മറ്റും തുടര്‍ന്ന് പോലിസിന് പിന്‍വലിക്കേണ്ടിവന്നത്. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും സര്‍ക്കാര്‍ ഓഫിസുകളും വ്യാപാര സ്ഥാപനങ്ങളും മറ്റുമുള്ള എച്ച്എംടി ജങ്ഷനില്‍ കാല്‍നടക്കാരുടെ യാത്ര ദുരിതപൂര്‍ണമാണ്. റോഡിന്റെ ഇരുവശങ്ങളിലും അനധികൃത പാര്‍ക്കിങ്മൂലം വിദ്യാര്‍ഥികള്‍ ഉള്‍പെടെ കാല്‍നടക്കാര്‍ റോഡിലൂടെയാണ് നടന്നുപോവുന്നത്. ഇത് വലിയ അപകടംവിളിച്ചുവരുത്തുമെന്ന് നേരത്തെതന്നെ പരാതിയുള്ളതാണ്. എന്നാല്‍ ഇതിനുപരിഹാരം കാണുന്നതിനുപകരം മെഡിക്കല്‍ കോളജ് ഭാഗത്തുനിന്നും ആലുവയ്ക്കു വരുന്ന വാഹനങ്ങള്‍ എച്ച്എംടി ജങ്ഷന്‍ തിരിഞ്ഞ് ടിവിഎസ് കവലയില്‍ എത്തി ആലുവയ്ക്കു പോവണമെന്ന നിര്‍ദേശമാണ് പ്രതിഷേധത്തിനിടയാക്കിയത്. നാട്ടുകാരുടേയും മറ്റും പ്രതിഷേധത്തെത്തുടര്‍ന്ന് പോലിസ് പുതിയ പരിഷ്‌കാരത്തില്‍നിന്നും പിന്നീട് പിന്‍മാറുകയായിരുന്നു. എച്ച്എംടി ജങ്ഷനിലെ അനധികൃത പാര്‍ക്കിങ്ങിനെതിരേ കളമശ്ശേരി നഗരസഭ പ്രമേയം പാസാക്കി ട്രാഫിക് പോലിസിനും മറ്റും നല്‍കിയെങ്കിലും അനധികൃത പാര്‍ക്കിങ്ങിനെതിരേ ഇതുവരെ നടപടിയെടുക്കാന്‍ തയ്യാറായില്ലെന്ന് ആക്ഷേപമുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss