|    Apr 24 Mon, 2017 2:44 pm
FLASH NEWS

എങ്ങുമെത്താതെ പള്ളുരുത്തി- കുമ്പളങ്ങി വഴി റോഡ് വികസനം

Published : 28th November 2016 | Posted By: SMR

പള്ളുരുത്തി: ജനങ്ങളുടെ ഏറെ നാളത്തെ ചിരകാല സ്വപ്‌നമായിരിന്ന പള്ളുരുത്തി -കുമ്പളങ്ങി വഴി റോഡ് വികസനം എങ്ങുമെത്തിയില്ല. മാസങ്ങളായി വെട്ടി പൊളിച്ചിട്ടിരിക്കുന്ന റോഡ് വാഹനങ്ങള്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും ഒരുപോലെ ഭിഷണിയായിരിക്കുകയാണ്. ഇവിടെ കച്ചവടം നടത്തിയിരിന്ന വ്യാപാരികള്‍ക്ക് കഴിഞ്ഞ സര്‍ക്കാരും ജില്ലാ കലക്ടറും നല്‍കിയ വാഗ്ദാനങ്ങള്‍ ഇത് വരെ പ്രാവര്‍ത്തികമായില്ല. കുപ്പി കഴുത്ത് പോലുള്ള  റോഡില്‍ ഗതാഗത തടസവും അപകടവും രൂക്ഷമായതോടെയാണ് റോഡ് വികസനമെന്ന ആവശ്യമുയര്‍ന്നത്. തുടര്‍ന്ന് നിരവധി സമരങ്ങളും അരങ്ങേറി. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ സര്‍ക്കാര്‍ റോഡ് വികസനത്തിനായി ഫണ്ട് അനുവദിക്കുകയും തുടര്‍ നടപടികളുമായി മുന്നോട്ട് പോവുകയും ചെയ്തു. പള്ളുരുത്തി കുമ്പളങ്ങി വഴി മുതല്‍ പഷ്ണിത്തോട് വരെയുള്ള റോഡിന്റെ ഒരു ഭാഗം മുന്ന് മീറ്റര്‍ വരെ കൂട്ടുന്നതിനാണ് പദ്ധതി തയ്യാറായത്. സ്ഥലം ഏറ്റെടുക്കുന്ന ജോലികള്‍ പൂര്‍ത്തിയാക്കി റോഡ് വീതി കൂട്ടുന്ന നടപടികള്‍ ആരംഭിച്ചിരുന്നു.70 ഓളം ഭുവുടമകളില്‍ നിന്ന് 54 സെന്റ് ഭുമിയാണ് ഏറ്റെടുത്തത്. ഇവരുടെ ഭൂമിയില്‍ കച്ചവടം നടത്തിയിരുന്ന വ്യാപാരികളെയും ഒഴിപ്പിക്കേണ്ടി വന്നു.വാടകക്കാരായ വ്യാപാരികള്‍ക്ക് രണ്ട് ലക്ഷം രൂപ നല്‍കുമെന്നാണ് ജില്ലാ കളക്ടര്‍ അറിയിച്ചിരുന്നത്. ഇതിനായി 55000 രൂപ അഡ്വാന്‍സും നല്‍കിയിരിന്നു. ബാക്കി തുക കടമുറികള്‍ ഒഴിഞ്ഞതിന് ശേഷം മൂന്ന് മാസത്തിനുള്ളില്‍ നല്‍കുമെന്നുമാണ് അറിയിച്ചത്. എന്നാല്‍ കടമുറികള്‍ ഒഴിഞ്ഞ് നാളുകള്‍ കഴിഞ്ഞിട്ടും ഇത് വരെ ബാക്കി തുക നല്‍കിയിട്ടില്ല. തുടര്‍ന്ന് കഴിഞ്ഞ സര്‍ക്കാരിനെതിരെ ശക്തമായ സമരം നടത്തുകയും കച്ചവടക്കാര്‍ക്ക് അനുകൂലമായി നിന്ന സിപിഎമ്മിന്റെ പോഷക സംഘടനയായ വ്യാപാരി വ്യവസായി സമിതി ഭരണം മാറിയപ്പോള്‍ കച്ചവടക്കാരെ കൈ ഒഴിഞ്ഞ അവസ്ഥയിലാണ്. നിലവിലെ എംഎല്‍എ യ്ക്ക് പള്ളുരുത്തി കുമ്പളങ്ങി വഴി റോഡ് വികസനത്തില്‍ താല്‍പര്യമില്ലാത്ത രീതിയാണെന്നും .എംഎല്‍എ യെ കാണണമെങ്കില്‍ തിരുവനന്തപുരം വരെ പോകേണ്ട അവസ്ഥയാണന്നും വ്യാപാരികള്‍ പറയുന്നു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day