|    Aug 18 Sat, 2018 10:44 am

എങ്ങും ചളിക്കുഴികള്‍; ഗതാഗതക്കുരുക്കില്‍ നഗരം

Published : 12th August 2018 | Posted By: kasim kzm

കോഴിക്കോട്: ഗതാഗത കുരുക്കില്‍ വീര്‍പ്പുമുട്ടി കോഴിക്കോടിന്റെ ഒരു ദിവസം കൂടി കടന്നുപോയി. ദിവസങ്ങളോളം പെയ്ത മഴ ഒട്ടൊന്ന് വിട്ട് നിന്ന ഇന്നലെ നഗരം വീണ്ടും ജീവന്‍ വച്ച് വരുന്നതിനിടയിലാണ് പ്രധാന റോഡുകളും ജംഗ്ഷനുകളും വലിയ ഗതാഗത കുരുക്കില്‍ അകപ്പെട്ടത്്.
മാവൂര്‍ റോഡ്, പാളയം, മീഞ്ചന്ത, അരയിടത്ത് പാലം ജംഗ്ഷന്‍, ചെറുവണ്ണൂര്‍, എരഞ്ഞിപ്പാലം ജംഗ്ഷന്‍, അരീക്കാട് തുടങ്ങി നഗരത്തിന്റെ മിക്കയിടങ്ങളിലും ഇന്നലെ കനത്ത ഗതാഗത കുരുക്കായിരുന്നു. മഴ കനത്തതോടെ റോഡില്‍ രൂപപ്പെട്ട കുഴികളാണ് പലയിടത്തും വില്ലനായത്്. ചളിവെള്ളം കെട്ടിനില്‍ക്കുന്ന ഈ കുഴികള്‍ കാരണം ബൈക്കിലും ചെറു കാറുകളിലും യാത്ര ചെയ്യുന്നവരാണ് കൂടുതല്‍ പ്രയാസപ്പെടുന്നത്്. മഴ കനക്കുന്നതിന് മുമ്പെ വലിയ കുഴി രൂപപ്പെട്ട സ്്‌റ്റേഡിയം-പുതിയറ റോഡ് ജംഗ്ഷനില്‍ ഒച്ചിന്റെ വേഗത്തിലെ വാഹനം ഓടിക്കാന്‍ കഴിയൂ. ട്രാഫിക് സിഗ്‌നല്‍ കൂടിയുള്ള ഈ ജംഗ്ഷനില്‍ നാലു ഭാഗത്തുനിന്നുള്ള റോഡുകളിലും ഇന്നലെ ഉച്ചതിരിഞ്ഞ്്്് വാഹനങ്ങളുടെ നീണ്ട നിരതന്നെ കാണാമായിരുന്നു. കുഴികള്‍ക്കും വെള്ളക്കെട്ടിനുമൊപ്പം പലജംഗ്ഷനുകളിലേയും ട്രാഫിക് സിഗ്‌നലുകള്‍ പ്രവര്‍ത്തിക്കാത്തതും ഗതാഗത കുരുക്കിന് കാരണമായി.
നിത്യവും സിഗ്‌നല്‍ പണിമുടക്കാറുള്ള തൊണ്ടയാട് ജംഗ്ഷനില്‍ ഇന്നലെയും പതിവ് തെറ്റിയില്ല. കാലത്ത് പത്തോടെ ഇവിടെ ട്രാഫിക് പോലീസുകാര്‍ ഗതാഗത നിയന്ത്രണത്തിന് പാടുപെടുകയായിരുന്നു. കെല്‍ട്രോണ്‍ നിര്‍മിച്ച സിഗ്നല്‍ ലൈറ്റുകളാണ് ഇവിടെയുള്ളത്. എന്‍എച്ച് ബൈപ്പാസും, മെഡില്‍ കോളജ്് റോഡും(മാവൂര്‍ റോഡ്) സന്ധിക്കുന്ന ഇവിടെ സിഗ്‌നല്‍ ലൈറ്റ് അറ്റകുറ്റപ്പണി നടത്താനോ മാറ്റി സ്ഥാപിക്കാനോ അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ല. നഗരത്തില്‍ പ്രത്യേക പൊതു പരിപാടികളോ റാലികളോ ഇല്ലാത്ത ദിവസങ്ങളിലും ട്രാഫിക് പോലിസ് പലപ്പോഴും സിഗ്‌നല്‍ ലൈറ്റുകള്‍ ഓഫാക്കാറുണ്ട്. ട്രാഫിക് നിയന്ത്രിക്കുന്ന ഉദ്യോഗസ്ഥര്‍ തമ്മിലെ ആശയവിനിമയത്തിലെ തകരാറും മറ്റും കാരണം ഇത് ഗതാഗത കുരുക്കിലേക്ക് നയിക്കുന്നു.
പ്രവര്‍ത്തിക്കുന്ന സിഗ്‌നല്‍ ലൈറ്റുകളില്‍ മിക്കതിലും സമയം സെറ്റ് ചെയ്തതിലും അപാകതയുണ്ട്. ധാരാളം വാഹനങ്ങള്‍ റോഡില്‍ ഉള്ളപ്പോഴും ഓരോ വശത്തേക്കും കടന്നു പോവാന്‍ ഏതാനും സെക്കന്റുകളാണ് ഉള്ളത്.
ഇത് കാരണവും റോഡില്‍ നീണ്ട ക്യൂ രൂപപ്പെടാറുണ്ട്. റോഡിലെ കുഴികളടക്കാനും ശാസ്ത്രീയ രീതിയില്‍ ഗതാഗത നിയന്ത്രണം പരിഷ്‌ക്കരിക്കാനും അധികൃതരുടെ ഭാഗത്ത് നിന്ന് അടിയന്തിര നീക്കം ഉണ്ടായാലെ നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരമാവൂ.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss