|    Jan 25 Wed, 2017 5:09 am
FLASH NEWS

എക്‌സൈസ് സ്റ്റാഫ് അസോസിയേഷന്‍: ഇടത് പാനലിനു പൂര്‍ണ വിജയം

Published : 8th August 2016 | Posted By: SMR

കോഴിക്കോട്: രണ്ട് ദിവസമായി കോഴിക്കോട്ട് നടന്നുവന്നിരുന്ന കേരള സ്റ്റേറ്റ് എക്‌സൈസ് സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം പുതിയ ഭാരവാഹി തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ പാനല്‍ പൂര്‍ണ വിജയംനേടി. ആകെയുള്ള ഏഴ് ഭാരവാഹികളും ഏഴ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും എതിരില്ലാതെയാണ് തിരഞ്ഞെടുത്തത്. എല്ലാ ജില്ലകളില്‍നിന്നും ഇടത് അനുകൂല ജീവനക്കാരാണ് പ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ടത്. യുഡിഎഫ് പാനലില്‍നിന്നു ഒരു പ്രതിനിധിപോലും ഇല്ലാത്തതിനാലാണ് ഇടതുപാനല്‍ പൂര്‍ണവിജയം നേടിയിരിക്കുന്നത്. വര്‍ഗീസ് ആന്റണി (പ്രസിഡന്റ്) തൃശ്ശൂര്‍, കെ രാമകൃഷ്ണന്‍ (ജനറല്‍ സെക്രട്ടറി) മലപ്പുറം, കെ രമേശ് (വൈസ് പ്രസിഡന്റ്) വയനാട്, കെ സന്തോഷ്‌കുമാര്‍ കണ്ണൂര്‍, കെ വി ബിനോജ് തിരുവനന്തപുരം, കെ സി കരുണാകരന്‍ കോഴിക്കോട് (സെക്രട്ടറിമാര്‍), പി എച്ച് ഉമ്മര്‍ (ഇടുക്കി) എന്നിവരെയാണ് തിരഞ്ഞെടുത്തത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക