|    Oct 21 Sun, 2018 5:56 am
FLASH NEWS

എക്‌സൈസ് റെയ്ഡ്; 14 ലിറ്റര്‍ വിദേശമദ്യവും 250 ലിറ്റര്‍ കോടയും പിടികൂടി

Published : 7th September 2017 | Posted By: fsq

 

വെഞ്ഞാറമൂട്: വാമനപുരം എക്‌സൈസ് അധികൃതര്‍ നടത്തിയ റെയ്ഡില്‍ 14 ലിറ്റര്‍ വിദേശ മദ്യവും രണ്ടര ലിറ്റര്‍ ചാരായവും 250 ലിറ്റര്‍ കോടയും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റു ചെയ്തു. 14 ലിറ്റര്‍ വിദേശ മദ്യവുമായി കല്ലറ പഞ്ചായത്തോഫിസിന് സമീപം കല്ലറ തുമ്പോട് തിരുവാതിരിയില്‍ ബാബു(46)വിനേയും കുഴിയത്ത് വച്ച് എരപ്പുപാറ കുഴിയംകുന്നിന്‍ പുറത്ത് വീട്ടില്‍ സുന്ദരന്‍ കാണി(66)യേയും രണ്ടര ലിറ്റര്‍ ചാരായവും 250 ലിറ്റര്‍ കോടയും സഹിതം എക്‌സൈസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. മദ്യശാലകള്‍ക്ക് അവധി ദിനമായ ഇന്നലെ ചില്ലറ വില്‍പന ഉദ്ദേശിച്ച് സമീപ ദിവസങ്ങളില്‍ ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍ നിന്നും വാങ്ങി ശേഖരിച്ചതായിരുന്നു വിദേശമദ്യം. ഇത് കൈവശം വച്ചിരുന്ന ബാബുവില്‍ നിന്നും മദ്യം കടത്താന്‍ ഉപയോഗിക്കുന്ന ബൈക്കും എക്‌സൈസ് സംഘം പിടിച്ചെടുത്തിട്ടുണ്ട്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മിഥിന്‍ലാല്‍, പ്രിവന്റീവ് ഓഫിസര്‍മാരായ സുരേഷ്‌കുമാര്‍, സതീഷ്‌കുമാര്‍, സിവല്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ നസീര്‍, സ്‌നേഹേഷ്, ലിബിന്‍, സജികുമാര്‍, സജീബ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റിലായവരെ നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss