|    Jan 24 Tue, 2017 6:39 pm
FLASH NEWS

എക്‌സൈസ് റെയ്ഡ്:പാന്‍മസാല ശേഖരം പിടികൂടി

Published : 17th October 2016 | Posted By: Abbasali tf

കൊല്ലം: എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റീനാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് അന്യ സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ 50000 രൂപ വിലവരുന്ന പാന്‍മസാല ശേഖരം പിടികൂടി. കൊല്ലം ആണ്ടാമുക്കം ഭാഗത്ത് പശ്ചിമബംഗാള്‍ സ്വദേശികള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയിലാണ് പാന്‍മസാല ശേഖരം പിടികൂടിയത്. പാന്‍മസാല സൂക്ഷിച്ചതിന് പശ്ചിമബംഗാള്‍ സ്വദേശികളായ സൈദുള്‍, പരീത് എന്നിവര്‍ക്കെതിരെ കേസ് എടുത്തു. 1000 പാക്കറ്റ് പാന്‍മസാലയും മറ്റ് അനധികൃത പുകയില ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പടെ 40 കിലോ ഗ്രാം പുകയില ഉല്‍പ്പന്നങ്ങളാണ് പിടികൂടിയത്. വിവിധ രഹസ്യ കേന്ദ്രങ്ങള്‍ വഴി പാന്‍മസാല വിതരണം ചെയ്യുന്ന മൊത്ത വ്യാപാരികളാണ് പിടിയിലായവര്‍. ഇവരുടെ താമസ സ്ഥലത്ത് ഇവര്‍ ശേഖരിച്ച് കൂട്ടിയിട്ടിരുന്ന കാലി പ്ലാസ്റ്റിക് കുപ്പി കൂനകളില്‍ പ്ലാസ്റ്റിക് ചാക്കില്‍ ഒളിപ്പിച്ച നിലയിലായിരുന്നു പാന്‍മസാല.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക