|    Oct 23 Tue, 2018 12:58 pm
FLASH NEWS

എക്‌സൈസ് റെയ്ഡില്‍ കഞ്ചാവും ചാരായവും പിടികൂടി

Published : 14th September 2017 | Posted By: fsq

 

കൊല്ലം:എക്‌സൈസ് സര്‍ക്കിള്‍ പാര്‍ട്ടിയും എക്‌സൈസ് ഇന്റലിജന്‍സും ചേര്‍ന്ന് നടത്തിയ സംയുക്ത റെയിഡില്‍ നിരവധി കഞ്ചാവ് കേസുകളിലെ പ്രതിയും മുമ്പ് കഞ്ചാവ് കേസ് കണ്ടെടുക്കുന്നതിനിടെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ ആക്രമിച്ച കേസിലെ പ്രതിയുമായവര്‍ പിടിയില്‍. ശക്തികുളങ്ങര പൂവന്‍പുഴ തറയില്‍ വീട്ടില്‍ സജീവ് എന്നയാളെയും ബൈക്കില്‍ കഞ്ചാവ് കടത്തുന്നതിനിടെ ശക്തികുളങ്ങര തോപ്പില്‍വീട്ടില്‍ ഹെന്‍ട്രി ജോസിനെയുമാണ് പിടികൂടിയത്. മുമ്പ് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കെതിരേ ആക്രമണം നടത്തിയ സജീവിനെ 50 പൊതി കഞ്ചാവുമായും, ഹെന്‍ട്രി ജോസിനെ 40 പൊതി കഞ്ചാവുമായാണ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി രാജേഷിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. കൊല്ലം സര്‍ക്കിള്‍ പാര്‍ട്ടി കാഞ്ഞിരകോട് അലിന്‍ഡ് ഭാഗത്ത് നടത്തിയ റെയ്ഡില്‍ 9 ലിറ്റര്‍ ചാരായവും 125 ലിറ്റര്‍ കോടയും കണ്ടെടുത്തു. ബീച്ച് റോഡ് ഭാഗത്ത് 44 ലിറ്റര്‍ അനധികൃത അരിഷ്ടവും പിടികൂടി കേസെടുത്തു. റെയ്ഡില്‍ എക്‌സൈസ് സിഐ വി രാജേഷിനൊപ്പം, ഇന്‍സ്‌പെക്ടര്‍മാരായ ആന്‍ഡ്രൂസ്, വിജയന്‍, അസ്സിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ ബാലചന്ദ്രകുമാര്‍, പ്രിവന്റീവ് ഓഫിസര്‍ സുരേഷ്ബാബു, സിഇഒമാരായ രഞ്ചിത്ത്, ബിജുമോന്‍, സതീഷ്ചന്ദ്രന്‍, കിഷോര്‍, ബിനു, ദിലീപ്, മണിലാല്‍ എന്നിവരുമുണ്ടായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss