|    Jan 22 Sun, 2017 7:19 am
FLASH NEWS

എക്‌സൈസ് പീഡിപ്പിക്കുന്നെന്ന് കോളനിവാസികളുടെ പരാതി

Published : 5th August 2016 | Posted By: SMR

മുണ്ടക്കയം: കഞ്ചാവു വില്‍പ്പനയുടെ പേരില്‍ കോളനി നിവാസികളെ എക്‌സൈസ് സംഘം പീഡിപ്പിക്കുന്നതായി കോളനി നിവാസികള്‍ വാര്‍ത്താ സമ്മേളനത്തില്‍ കുറ്റപ്പെടുത്തി. എരുമേലിയില്‍ നിന്നെത്തിയ എക്‌സൈസ് അധികാരികളാണന്നു പറഞ്ഞു ഒരു കാരണവുമില്ലാതെ കോളനിയിലെ ചില വീടുകളില്‍ ഇരച്ചു കയറിയ ഒരു വിഭാഗം ആളുകളെ ഭീഷണിപ്പെടുത്തുകയും വീട്ടിലെ സാധന സാമഗ്രികള്‍ വലിച്ചിഴച്ചു നശിപ്പിച്ചതായും ഇവര്‍ പറഞ്ഞു.
കോളനി കേന്ദ്രീകരിച്ചു കച്ചവടം നടക്കുന്നത് മുമ്പ് നിരവധി തവണ കോളനിനിവാസികള്‍ എക്‌സൈസിനെയും പോലിസിനെയും അറിയിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ചു വിവരം നല്‍കിയതിന്റെ പേരില്‍ കോളനിവാസികളെ സാമൂഹിക വിരുദ്ധര്‍ ആക്രമിച്ചു. അധികാരികള്‍ക്കു നല്‍കുന്ന രഹസ്യ വിവരം കച്ചവടക്കാരെ അറിയിക്കുന്നതാണ് ഈ സംഘര്‍ഷങ്ങള്‍ക്കെല്ലാം ഇടയാക്കുന്നത്. ഇത്തരം ആളുകള്‍ നല്‍കുന്ന വ്യാജ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ റെയ്‌ഡെന്ന പേരില്‍ കോളനിയിലെ സ്ത്രീകളടക്കമുള്ളവരുടെ വീടുകളില്‍ എക്‌സൈസ് അഴിഞ്ഞാടിയത്.
വൃദ്ധയായ സ്ത്രീകളോടു പോലും മാന്യമായി പെരുമാറാന്‍ തയ്യാറാവാതിരുന്ന സംഘം വീട് നിര്‍മാണ ജോലികള്‍ക്കു പോലും തടസ്സമുണ്ടാക്കുകയായിരുന്നു. മാന്യമായി ജീവിക്കുന്നവരോട് അതിക്രമം കാട്ടിയ ഇവര്‍ സ്ത്രീകള്‍ മാത്രമായുള്ള വീട്ടില്‍ റെയ്ഡ് നടത്തിയപ്പോള്‍ വനിത ജീവനക്കാരുടെ സാന്നിധ്യം പോലുമില്ലാതെയായിരുന്നുവെന്നും ഇവര്‍ പറഞ്ഞു.
കോളനിയുടെ മുകള്‍ ഭാഗത്തുളള ശ്മശാനത്തിലൂടെയെത്തുന്ന കഞ്ചാവു കച്ചവടക്കാരെ കുറിച്ചു കോളനിവാസികള്‍ നിരവധി തവണ വിവരം നല്‍കിയിട്ടും തിരിഞ്ഞു നോക്കാന്‍ പോലും എക്‌സൈസ് തയ്യാറായിട്ടില്ലന്നും ഇവര്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ കെ കെ റഷീദ്, പി ടി ഷരീഫ്, ഷീന ആനകല്ലില്‍, ജോസ്, ശോഭന മാന്നങ്കേരി, മറിയംബീവി ഷരീഫ് പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക