|    Oct 19 Thu, 2017 11:54 pm
Home   >  Todays Paper  >  Page 4  >  

എക്‌സൈസ് ജീവനക്കാരന്റെ കസ്റ്റഡി: എസ്‌ഐക്ക് എതിരേ കേസ്

Published : 14th July 2016 | Posted By: SMR

തൊടുപുഴ: കഞ്ചാവ് വില്‍പന സംഘത്തിലെ അംഗമെന്നു കരുതി എക്‌സൈസ് ഉദ്യോഗസ്ഥനെ പിടികൂടി മര്‍ദ്ദിച്ച സംഭവത്തില്‍ ആറന്‍മുള എസ്‌ഐ ഉള്‍പ്പെടെ അഞ്ചു പോലിസുദ്യോഗസ്ഥര്‍ക്കെതിരേ കേസെടുത്തു.
എസ്‌ഐ അശ്വിത് എസ് കാരാണ്മയില്‍, കണ്ടാലറിയാവുന്ന ആറന്‍മുള പോലിസ് സ്‌റ്റേഷനിലെ നാലു പോലിസുകാര്‍ എന്നിവര്‍ക്കെതിരെയാണു കേസെടുത്തതെന്നു നെടുങ്കണ്ടംപോലിസ് പറഞ്ഞു. ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പോലിസ് അറിയിച്ചു. എക്‌സൈസ്(ഇടുക്കി) ഡെപ്യുട്ടി കമ്മീഷണറുടെ ഷാഡോ സ്‌ക്വാഡിലെ അംഗവും കട്ടപ്പന റേഞ്ച് ഓഫിസിലെ സിവില്‍ എക്‌സൈസ് ഓഫിസറുമായ വിജെ വിനോജി(38)ന്റെ പരാതിയെത്തുടര്‍ന്നാണ് കേസ്.
വിഷയത്തില്‍ വിനോജ് പറയുന്നത് തന്നെ റോഡില്‍ തടഞ്ഞുനിര്‍ത്തി പിന്നീട് സ്‌റ്റേഷനില്‍ എത്തിച്ചുവെന്നാണ്. എന്നാല്‍ നെടുങ്കണ്ടത്ത് പോലിസ് സംഘം താമസിച്ചിരുന്ന ലോഡ്ജില്‍ വിനോജ് എത്തിയപ്പോള്‍ അറസ്റ്റ് ചെയ്തുവെന്നാണ് പോലിസിന്റെ നിലപാട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക