|    May 24 Wed, 2017 11:45 am
FLASH NEWS

എക്‌സൈസ് ഓഫിസിലെ വിജിലന്‍സ് റെയ്ഡ്; അഞ്ച് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

Published : 27th April 2016 | Posted By: SMR

ചാലക്കുടി: ചാലക്കുടി എക്‌സൈസ് ഓഫിസില്‍ വിജിലന്‍സ് നടത്തിയ റെയ്ഡിനെ തുടര്‍ന്ന് അഞ്ച് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ ടി ജോബി, അസി.ഇന്‍സ്‌പെക്ടര്‍ സി സിവിന്‍സെന്റ്, പ്രിവന്റീവ് ഓഫിസര്‍മാരായ ഇകെ ഷാബു, വി എ ഉമ്മര്‍, ഷിജു എന്നിവരെയാണ് എക്‌സൈസ് കമ്മീഷണര്‍ അനില്‍ സേവ്യാര്‍ സസ്‌പെന്റ് ചെയ്തത്. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് വിജിലന്‍സ് സംഘം ചാലക്കുടിയിലെ എക്‌സൈസ് ഓഫിസില്‍ റെയ്ഡ് നടത്തിയത്.
അളവില്‍ കൂടുതല്‍ കള്ളും പണവും റെയ്ഡില്‍ കണ്ടെത്തിയിരുന്നു. ഇതിന് പുറമെ വ്യാജ കള്ളുണ്ടാക്കാന്‍ ഉപയോഗിക്കുന്ന 70ലിറ്റര്‍ പഞ്ചസാര ലായനിയും ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിരുന്നു. കള്ളിന്റെ അളവ് നോക്കാനായി കൊണ്ടുവന്ന വണ്ടികളിലാണ് അളവില്‍ കൂടുതല്‍ കള്ള് കണ്ടത്. ഡ്രൈവര്‍മാരില്‍ നിന്നും 45000രൂപയും പിടിച്ചെടുത്തിരുന്നു.
ഇവിടത്തെ ലൈസന്‍സിക്ക് 1900ലിറ്റര്‍ കള്ളാണ് ഒരു വണ്ടിയില്‍ കൊണ്ടുവരുവാന്‍ അനുവദിച്ചിട്ടുള്ളത്. എന്നാല്‍ 2135ലിറ്റര്‍ കള്ളാണ് ഓരോ വാഹനത്തിലും കൊണ്ടുവന്നിരുന്നത്. മൂന്ന് വാഹനങ്ങളില്‍ മാത്രമാണ് പരിശോധന നടത്തിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day