|    Jan 17 Tue, 2017 12:38 pm
FLASH NEWS

എക്‌സൈസ് ഉദ്യോഗസ്ഥര്‍ കൈക്കൂലിക്കായി യുവാക്കളെ മര്‍ദിച്ചു

Published : 13th October 2016 | Posted By: Abbasali tf

നെടുങ്കണ്ടം: എക്‌സൈസ് ഉദ്യോഗസ്ഥര്‍ കൈക്കൂലി ആവശ്യപ്പെട്ട് യുവാക്കളെ മര്‍ദിച്ചതായി പരാതി.എറണാകുളം സ്വദേശികളായ സലിം,ആഷിഖ് എന്നിവരെയാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ മര്‍ദിച്ചത്.ഉടുമ്പന്‍ചോല എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും എക്‌സൈസ് പ്രിവന്റീവ് ഓഫിസര്‍ക്കുമെതിരെയാണ് പരാതി.മര്‍ദനത്തിനിരയായവര്‍ രാമക്കല്‍മേട്ടിലും കമ്പത്തും ഉല്ലാസയാത്രക്കായി എത്തിയതായിരുന്നു.യാത്ര പോയി തിരികെ വരുന്നതിനിടെ ഇവരില്‍ നിന്നും 16ഗ്രാം കഞ്ചാവ് പിടികൂടിയതായി ആരോപിച്ച് കേസെടുത്തിരുന്നു.കോടതി ഇവരെ ജാമ്യത്തില്‍ വിട്ടയച്ചു.ജാമ്യത്തിറങ്ങിയതിനു ശേഷം മൊബൈല്‍ എക്‌സൈസ് ഓഫിസിലുണ്ട് വന്നാല്‍ തരാമെന്ന് എക്‌സൈസ് ഓഫിസില്‍ നിന്നും അറിയിച്ചു.തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ എക്‌സൈസ് ഓഫിസിലെത്തിയപ്പോഴാണ് കൈക്കൂലിയായി 1000 രൂപയും മദ്യവും ആവശ്യപ്പെട്ടത്.1000 രൂപ നല്‍കിയ ശേഷം കൂടുതല്‍ പണം ആവശ്യപ്പെട്ടായിരുന്നു മര്‍ദനം.സലിമും ആഷിഖും ഇടുക്കി ജില്ലാ പോലിസ് മേധാവി,എക്‌സൈസ് കമ്മീഷണര്‍,എക്‌സൈസ് മന്ത്രി,നെടുങ്കണ്ടം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്നിവര്‍ക്ക് പരാതി നല്‍കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക