|    May 27 Sat, 2017 5:37 pm
FLASH NEWS

എക്‌സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ചയാള്‍ മദ്യ കച്ചവടത്തിനിടെ പിടിയില്‍

Published : 20th October 2016 | Posted By: SMR

കരുനാഗപ്പള്ളി: എക്‌സൈസ് ഉദ്യോഗസ്ഥനെയും സംഘത്തേയും ആക്രമിച്ച കേസിലെ പ്രതി മദ്യം കച്ചവടം നടത്തുന്നതിനിടെ പിടിയിലായി. എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ പി എ സഹദുള്ളയേയും സംഘത്തേയും ആക്രമിച്ച കേസിലെ പ്രതി പാവുമ്പ മണപ്പള്ളി വടക്ക് മുറി ശ്രീജിത്ത് ഭവനത്തില്‍ വിക്രമനാണ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്.തഴവ, പാവുമ്പ, മണപ്പള്ളി തുടങ്ങിയ സ്ഥലങ്ങളില്‍ നടത്തിയ റെയ്ഡിനിടെ ഇയാള്‍ പാവുമ്പായില്‍ വെച്ച് എക്‌സൈസ് സംഘത്തെ ആക്രമിച്ച് മുങ്ങുകയും പിന്നീട് പിടിയിലായി ജയില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിങ്ങി വീണ്ടും മദ്യകച്ചവടം നടത്തുകയായിരുന്നു. നാല് ലിറ്റര്‍ വിദേശമദ്യവും വില്‍പ്പനക്കായി ഉപയോഗിച്ച ബൈക്കും പിടികൂടി.പ്രതിയെ കരുനാഗപ്പള്ളി ഒന്നാം ക്ലാസ്സ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ രാമചന്ദ്രന്‍ പിള്ള, പ്രിവന്റീവ് ഓഫിസര്‍മാരായ കെ ദാസ്, എസ് ഹരികൃഷ്ണന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day