|    Aug 22 Tue, 2017 3:17 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

എക്‌സൈസുകാര്‍ കൈക്കൂലിയും പാരിതോഷികങ്ങളുംവാങ്ങരുത്: മന്ത്രി

Published : 7th August 2016 | Posted By: SMR

കോഴിക്കോട്: സര്‍ക്കാര്‍ നല്‍കുന്ന ശമ്പളവും മറ്റ് ആനുകൂല്യങ്ങളുമല്ലാതെ പുറത്തുനിന്നുള്ള പാരിതോഷികങ്ങളും കൈക്കൂലിയും കൈപ്പറ്റുന്നത് എക്‌സൈസ് ജീവനക്കാര്‍ അവസാനിപ്പിക്കണമെന്ന് എക്‌സൈസ്-തൊഴി ല്‍ മന്ത്രി ടി പി രാമകൃഷ്ണന്‍. കേരള സ്റ്റേറ്റ് എക്‌സൈസ് സ്റ്റാഫ് അസോസിയേഷന്‍ 37ാം സംസ്ഥാന സമ്മേളനം കോഴിക്കോട് ഗുജറാത്തി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വേതനത്തില്‍ കുറവുണ്ടെങ്കില്‍ വര്‍ധനവ് നടപ്പാക്കാ ന്‍ സര്‍ക്കാര്‍ തയ്യാറാണ്.
സംസ്ഥാനത്ത് പുതുതായി ഒരു കള്ളുഷാപ്പ് പോലും സര്‍ക്കാ ര്‍ അനുവദിച്ചിട്ടില്ല. കള്ളുഷാപ്പുകള്‍ അടച്ചുപൂട്ടണമെന്ന നിലപാട് സംസ്ഥാന സര്‍ക്കാരിനില്ല. ചെത്തുതൊഴിലാളികള്‍ ഇല്ലാതെ ഒരു ഷാപ്പും പ്രവര്‍ത്തിക്കാന്‍ പാടില്ല. എക്‌സൈസ് മേഖല പൂര്‍ണമായും അഴിമതിമുക്തമാവാന്‍ ജീവനക്കാര്‍ ഒരുമിച്ചു നീങ്ങണം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു ചുറ്റും എക്‌സൈസ് പരിശോധന ശക്തമാക്കണം. ലഹരിമരുന്നുകളുടെ ഉറവിടം കണ്ടെത്തി അടിച്ചമര്‍ത്തണമെന്നും ടി പി രാമകൃഷ്ണന്‍ ആവശ്യപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക