|    Jan 18 Wed, 2017 5:25 pm
FLASH NEWS

എക്‌സൈസില്‍ വനിത ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കും: ഋഷിരാജ്‌സിങ്

Published : 22nd July 2016 | Posted By: SMR

തൊടുപുഴ: സംസ്ഥാനത്തെ എക്‌സൈസ് വനിതാ ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കുമെന്ന് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ്‌സിങ്. തൊടുപുഴയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 400 വനിതകളെ എക്‌സൈസില്‍ പുതിയതായി എടുക്കും. എക്‌സൈസില്‍ ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സര്‍ക്കാരിനു ശുപാര്‍ശ നല്‍കിയതായും അദ്ദേഹം അറിയിച്ചു.
സംസ്ഥാനത്തെ അഞ്ചു പ്രധാന ചെക്ക്‌പോസ്റ്റുകളില്‍ വാഹന പരിശോധനയ്ക്ക് ആധുനിക സ്‌കാനറുകള്‍ സ്ഥാപിക്കും. ആര്യന്‍കാവ്, അമരവിള, മുത്തങ്ങ, മഞ്ചേശ്വരം, വാളയാര്‍ ചെക്ക്‌പോസ്റ്റുകളിലാണ് വാഹന പരിശോധനയ്ക്കായി സ്‌കാനറുകള്‍ സ്ഥാപിക്കുന്നത്. ഇടുക്കിയിലും ഇത്തരത്തില്‍ സ്‌കാനര്‍ സ്ഥാപിക്കുന്നതിന് മന്ത്രിയുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. ഓരോ സ്‌കാനറിനും നാല്‍പ്പതു കോടി രൂപയാണ് മുതല്‍മുടക്ക്. മൊട്ടുസൂചി മുതല്‍ മദ്യക്കുപ്പികള്‍ വരെ ഉള്ളവ ഇത്തരത്തില്‍ സ്‌കാനിങ് നടത്തുന്ന വഴി കണ്ടെത്താനാവും. സ്‌കാനറുകള്‍ എവിടെ സ്ഥാപിക്കണമെന്നത് വിശദമായ പഠനത്തിനു ശേഷം തീരുമാനിക്കും.
ആധുനിക സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന നാര്‍ക്കോട്ടിക്ക് ഡിറ്റക്ഷന്‍ കിറ്റ് ഓരോ ജില്ലകള്‍ക്കും നല്‍കുന്നതിനുള്ള നടപടികള്‍ അവസാന ഘട്ടത്തിലാണ്. കഞ്ചാവും മറ്റു ലഹരി വസ്തുക്കളും ഉപയോഗിക്കുന്നവരെ ഡോക്ടര്‍മാരുടെ സഹായമില്ലാതെ കണ്ടെത്തുന്നതിന് ഈ കിറ്റ് സഹായിക്കും. അമേരിക്കയില്‍ നിന്നും ചെന്നൈയിലെത്തിച്ചിരിക്കുന്ന കിറ്റ് ഉടന്‍ കേരളത്തിലെത്തും.
താന്‍ ചുമതലയേറ്റ 40 ദിവസം കൊണ്ട് സംസ്ഥാനത്ത് എക്‌സൈസ് നടത്തിയ പരിശോധനകള്‍ എണ്ണിപ്പറഞ്ഞാണ് കമ്മീഷണര്‍ വാര്‍ത്താസമ്മേളനം ആരംഭിച്ചത്. കോട്പ (സിഗരറ്റ്, മറ്റു പുകയില ഉല്‍പന്നങ്ങള്‍ നിയമം) കേസുകളില്‍ ചുരുങ്ങിയ ദിവസങ്ങള്‍ക്കകം 13 ലക്ഷം രൂപ പിഴ ഈടാക്കിയതായും അദ്ദേഹം പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 28 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക