|    Aug 14 Tue, 2018 1:52 pm
FLASH NEWS

എക്‌സൈസിനെ വെട്ടിച്ച് കടന്ന ഓട്ടോറിക്ഷ മറിഞ്ഞ് മൂന്ന് പേര്‍ക്ക് പരിക്ക്

Published : 22nd September 2017 | Posted By: fsq

 

പത്തനാപുരം:എക്‌സൈസുകാര്‍ കൈകാണിച്ചിട്ടും വെട്ടിച്ച് കടന്ന ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞു മൂന്ന് പേര്‍ക്ക് പരിക്ക്. ഇന്നലെ വൈകീട്ടായിരുന്നു അപകടം.പിറവന്തൂര്‍ മാക്കുളം ബിവറേജസ് ഔട്ട് ലെറ്റിന് സമീപത്ത് പത്തനാപുരം റയിഞ്ച്  എക്‌സൈസ് സംഘമാണ്‌വാഹന പരിശോധന നടത്തിയത്. എക്‌സൈസ് സംഘം കൈ കാണിച്ചിട്ട് നിര്‍ത്താതെ പോയ ഓട്ടോറിക്ഷ സമീപത്ത് തന്നെ മറിയുകയായിരുന്നു. ഓട്ടോ െ്രെഡവറും യാത്രക്കാരും നിസാര പരിക്കുകളോടെ രക്ഷപെട്ടു. പിടവൂര്‍ സ്വദേശി ഉദയന്റെ ഉടമസ്ഥയിലുള്ളതാണ് ഓട്ടോറിക്ഷ. ഓട്ടോറിക്ഷ െ്രെഡവര്‍ അമിത വേഗത്തിലായിരുന്നുവെന്ന് എക്‌സൈസും നാട്ടുകാരും പറയുന്നു. അപകടത്തോടെ എക്‌സൈസ് മടങ്ങി . പിന്നീട്  ഓടി കൂടിയ നാട്ടുകാരാണ് െ്രെഡവറെയും യാത്രക്കാരെയും പുറത്തെടുത്തതും ആശുപത്രിയിലെത്തിച്ചും. അപകടത്തെ തുടര്‍ന്ന് അര മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss