|    Sep 23 Sun, 2018 1:11 am
FLASH NEWS

എക്‌സാമിനര്‍മാര്‍ വന്നില്ല; മെഡിക്കല്‍ പിജി പരീക്ഷകള്‍ രണ്ടാഴ്ച മാറ്റിവച്ചു

Published : 23rd May 2018 | Posted By: kasim kzm

കോഴിക്കോട്: വൈറസ് ആശങ്കയുയര്‍ത്തുന്ന സാഹചര്യത്തില്‍ ബുധനാഴ്ച ആരംഭിക്കേണ്ട എല്ലാ മെഡിക്കല്‍ പിജി പരീക്ഷകളും മാറ്റിവച്ചതായി മെഡിക്കല്‍ കോളജ് അധികൃതര്‍ അറിയിച്ചു. രണ്ടാഴ്ചത്തേക്കാണ് പരീക്ഷകള്‍ മാറ്റിവച്ചത്.
പരീക്ഷകള്‍ക്ക് എക്‌സാമിനര്‍മാരായി  മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വരേണ്ട അധ്യാപകര്‍ തയ്യാറാവാത്തതാണ് പ്രധാനമായും പരീക്ഷകള്‍ മാറ്റാന്‍ കാരണമായത്. കൂടാതെ മെഡിക്കല്‍ കോളജിലുള്ള സീനിയര്‍ ഡോക്ടര്‍മാര്‍ ഇവിടത്തെ അടിയന്തര സാഹചര്യം നേരിടാനുള്ള നടപടികളില്‍ വ്യാപൃതരായതിലും പരീക്ഷാ നടത്താന്‍ സാധിക്കാത്ത അവസ്ഥയിലാണ്.
പി ജി പരീക്ഷ ആവശ്യത്തിനായി അഡ്മിറ്റ് ചെയ്യേണ്ട രോഗികളെ തല്‍ക്കാലം ഇവിടെ പ്രവേശിപ്പിക്കില്ലെന്നും എക്്‌സാമിനര്‍ കൂടിയായ മെഡിക്കല്‍ കോളജ് ആശുപത്രി അത്യാഹിത വിഭാഗം സൂപ്രണ്ട് ഡോ. കെ പി സുനില്‍കുമാര്‍ പറഞ്ഞു.എംബിബിഎസ് ക്ലാസുകള്‍ക്ക് ഒരാഴ്ച അവധി നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss