|    Oct 21 Sun, 2018 6:53 am
FLASH NEWS

എക്‌സലന്റ് പ്രോഗ്രാം സംഘടിപ്പിച്ചു

Published : 29th December 2017 | Posted By: kasim kzm

ആലപ്പുഴ: പോപുലര്‍ഫ്രണ്ട് ഓഫ് ഇന്ത്യ ആലപ്പുഴ ഡിവിഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എക്‌സലന്റ്-2017 പ്രോഗ്രാം ഹോട്ടല്‍ എജെ പാര്‍ക്കില്‍ നടന്നു. നാളെയുടെ പ്രതീക്ഷയായ 15 നും 20നും ഇടയില്‍ പ്രായമുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഉപകാരപ്രഥമാകുന്ന തരത്തില്‍ വീട്, കുടുംബം, സമൂഹം, രാഷ്ട്രം, വിദ്യാഭ്യാസം എന്നിവയില്‍ ഊന്നിനിന്നുകൊണ്ട്  വ്യത്യസ്തകഴിവുകളുള്ള കുട്ടികളെ അവരുടെ കഴിവുകള്‍ക്കനുസരിച്ചു വളര്‍ന്നുവരാന്‍ ഉദ്ദേഷിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.  കൂടാതെ ലോകം ഒരു വിരല്‍തുമ്പിലേക്ക് ചുരുങ്ങുമ്പോള്‍ അവരുടെ ചിന്തയും ധാര്‍മികബോധവും സഹായമനസും കൂടുതല്‍ ഉണര്‍ത്താനും സമൂഹം പരിഗണിക്കുന്ന വ്യക്തിത്വങ്ങളായി അവര്‍മാറാനും കുറവും പരിമിതികളും ആലോചിച്ചു സമയം കളയാതെ കഴിവുകളില്‍ വിശ്വാസമര്‍പ്പിച്ചു ഉയരങ്ങള്‍ ജയിച്ചടക്കാന്‍ മികവുള്ള വ്യക്തിത്വങ്ങളാക്കിമാറ്റാന്‍ ഇവരെ പ്രാപ്തരാക്കുന്നതിന് വേണ്ടിയുമുള്ള ഒത്തുചേരലാണ് എക്‌സലന്റ്-17 എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. സംഗമത്തില്‍ പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ എം സാലിം അധ്യക്ഷതവഹിച്ചു. കണ്‍വീനര്‍ ഷാനവാസ് സ്വാഗതം പറഞ്ഞു. നഗരസഭാ ചെയര്‍മാന്‍ തോമസ് ജോസഫ് ഉദ്ഘാടനം ചെയ്തു. സക്കീര്‍ മണ്ണഞ്ചേരി, ഇബ്രാംഹീംമൗലവി, റിയാസ് ഹരിപ്പാട് ക്ലാസ് നയിച്ചു. ഡിവിഷന്‍ പ്രസിഡന്റ് എ സഫര്‍, വെസ്റ്റ് ഏരിയാ പ്രസിഡന്റ് എ സലീം, സെക്രട്ടറി അനൂപ്, ടൗണ്‍ ഏരിയാ പ്രസിഡന്റ് ഷമീര്‍ കെ എച്ച്, സെക്രട്ടറി ഷാനവാസ്, ക്യാംപ് ഡയറക്ടര്‍ ഷെജീര്‍ കോയാമോന്‍ സംബന്ധിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss