|    Sep 23 Sun, 2018 12:05 am
FLASH NEWS

എക്കോ ഷോപ്പുകളും അസ്‌കാ ലൈറ്റുകളും

Published : 11th January 2017 | Posted By: fsq

 

വണ്ടിപ്പെരിയാര്‍: ശബരിമല ഭക്തരുടെ സൗകര്യത്തിനായി എക്കോഷോപ്പ് പ്രവര്‍ത്തിക്കും.മകരവിളക്ക് ദിവസം വനംവകുപ്പ് നാലാംമൈലില്‍ ആംബുലന്‍സ് സൗകര്യം ഉറപ്പാക്കിയിട്ടുണ്ട്.അഞ്ച് അസ്‌കാ ലൈറ്റുകളും വനം വകുപ്പ് എത്തിച്ചിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പ് പഞ്ചാലിമേട്ടിലും പുല്ലുമേട്ടിലും ബാരിക്കേഡുകള്‍ നിര്‍മ്മിക്കും. പാഞ്ചാലിമേട്ടില്‍ 12നും പുല്ലുമേട്ടിലേത് 13നും പൂര്‍ത്തിയാകും. ആവശ്യമായ സ്ഥലങ്ങളില്‍ സുരക്ഷാ മുന്നറിയിപ്പുകളും സ്ഥാപിക്കും. ആരോഗ്യവകുപ്പ് എ. എല്‍. എസ് ആംബുലന്‍സ് സൗകര്യമുള്‍പ്പെടെ വിപുലമായ ആരോഗ്യസേവനങ്ങ ള്‍ ഏര്‍പ്പെടുത്തും. പാഞ്ചാലിമേട്, പരുന്തുംപാറ, ഉപ്പുപാറ, കോഴിക്കാനം എന്നിവിടങ്ങളില്‍ ആംബുലന്‍സ് സൗകര്യവും ഏര്‍പ്പെടുത്തും. പുല്ലുമേട്ടില്‍ സെന്റ് ജോണ്‍സ് ആശുപത്രിയുടെ സഹകരണത്തോടെ എ. എല്‍.എസ് ആംബുലന്‍സിന്റെ സേവനം ഉണ്ടാകും. സ്വകാര്യ ആശുപത്രികളില്‍ 10 ആംബുലന്‍സ് സേവനം ഉറപ്പുവരുത്തിയിട്ടുണ്ട്. പീരുമേട് താലൂക്ക് ആശുപത്രി, കുമളി, വണ്ടിപ്പെരിയാര്‍ ആരോഗ്യകേന്ദ്രമുള്‍പ്പെടെ മതിയായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഡി.എം.ഒ ഡോ. ടി ആര്‍ രേഖ പറഞ്ഞു. ഹോമിയോ ആയുര്‍വ്വേദ വകുപ്പുകളും സേവനരംഗത്തുണ്ടാകും. കെ.എസ്. ആ ര്‍ .ടി.സി 50 ബസുകള്‍ സര്‍വ്വീസിനിറക്കും. മോട്ടോര്‍വാഹന വകുപ്പ് സേഫ്‌സേ ാണ്‍ പദ്ധതിയുടെ ഭാഗമായി മുണ്ടക്കയം, പാഞ്ചാലിമേട്, വണ്ടിപ്പെരിയാര്‍, കക്കിക്കവല, പരുന്തുംപാറ, കുമളി, പീരുമേട് എന്നിവിടങ്ങളില്‍ സേവനം നല്‍കു ം.ആംബുലന്‍സ് സേവനവും ലഭ്യമാക്കും.ബി.എസ്. എന്‍.എല്‍ പുല്ലുമേട്ടില്‍ താ ല്‍ക്കാലിക മൊബൈല്‍ ടവര്‍ സ്ഥാപിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss