|    May 24 Wed, 2017 1:20 pm
FLASH NEWS

എകെ 47 തോക്ക് വാടകക്ക്

Published : 14th August 2016 | Posted By: Navas Ali kn

ak47-wit-wooden-polymer-furniture

ഗുണ്ടകളുടെ സ്വന്തം സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍ എകെ 47 തോക്കും അത്യാധുനിക ആയുധങ്ങളും വാടകക്ക്. പേരുവെളിപ്പെടുത്താത്ത മുതിര്‍ന്ന പോലിസ് ഓഫിസറാണ് യുപിയിലെ ക്രിമിനലുകള്‍ ഏര്‍പ്പെട്ട പുതിയ വ്യാപാരത്തെ കുറിച്ചു വെളിപ്പെടുത്തുന്നത്. കഴിഞ്ഞ ദിവസം ബിജെപി നേതാവ് ബ്രിജ്പാലിന് വെടിയേറ്റത് ഓട്ടോമാറ്റിക് തോക്കില്‍ നിന്നാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.
ചൈനയില്‍ നിന്നും നീപ്പാള്‍ വഴിയാണ് യുപിയിലേക്ക് ആയുധങ്ങള്‍ എത്തുന്നത്. എകെ 47നു പുറമെ മറ്റ് ഓട്ടോമാറ്റിക് തോക്കുകളും ഇത്തരത്തില്‍ വരുന്നുണ്ട്. രണ്ടു മുതല്‍ മൂന്നു ലക്ഷംവരെയാണ് എകെ 47 വാടകക്കു നല്‍കുമ്പോള്‍ വാങ്ങുന്നത്. തോക്ക് തിരികെ കൊടുക്കുകയാണെങ്കില്‍ 50000 രൂപ ഈടാക്കി ബാക്കി കൊടുക്കും. യുപിയിലെ 12ഓളം ഗുണ്ടാ സംഘങ്ങള്‍ ആധുനിക ആയുധങ്ങളാണ് ഉപയോഗിക്കുന്നത്. ക്വട്ടേഷന്‍ ഏറ്റെടുക്കാന്‍ ആളെ തികയാതെ വരുമ്പോള്‍ ദിവസക്കൂലിക്കും ഗുണ്ടകളെ നിയോഗിക്കാറുണ്ടെന്നും പോലിസിന് വിവരം ലഭിച്ചിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day