|    Apr 25 Wed, 2018 4:41 am
FLASH NEWS
Home   >  Districts   >  

എകെജി യെ ബാലപീഡകനെന്ന് വിശേഷിപ്പിച്ച വി ടി ബല്‍റാമിന്റെ ഓഫിസിനുനേരേ ആക്രമണം

Published : 6th January 2018 | Posted By: Jesla

പാലക്കാട്: വിടി ബല്‍റാമിന്റെ തൃത്താലയിലെ എംഎല്‍എ ഓഫിസിനു നേരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ ആക്രമണം. ഓഫിസിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. എകെജിക്കെതിരായ ബാലപീഡന പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് നടത്തിയ പ്രകടനമാണ് അക്രമാസക്തമായത്.
ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പൊലിസിനെ മറികടന്ന് ആക്രമണം നടത്തുകയായിരുന്നു.

ഒളിവില്‍ കഴിയുന്ന കാലത്ത് എകെജി ബാലപീഡനം നടത്തിയെന്ന വിടി ബല്‍റാമിന്റെ പരാമര്‍ശമാണ് വിവാദമായത്. ആദ്യ ഫേസ്ബുക്ക് പോസ്റ്റിന് ശേഷം പ്രതിഷേധം ഉയര്‍ന്നിരുന്നു. എന്നാല്‍ എകെജിയുടെ ജീവചരിത്രവും പത്രവാര്‍ത്തയും ഉദ്ധരിച്ച് ആരോപണങ്ങള്‍ ഒന്നുകൂടി ആവര്‍ത്തിച്ച് ബല്‍റാം വീണ്ടും ഫേസ്ബുക്കില്‍ പോസ്റ്റിടുകയായിരുന്നു. ആരോപണങ്ങള്‍ ഊന്നിപ്പറഞ്ഞ്, പറയാനുള്ളത് പറഞ്ഞിട്ടേ പോകൂ എന്ന ഹാഷ് ടാഗിലാണ് എംഎല്‍എ വീണ്ടും പോസ്റ്റിട്ടത്.

എകെജിക്കെതിരേ ഫേസ്ബുക്കിലാണ് ബല്‍റാം  ആരോപണമുന്നയിച്ചത്. മുതിര്‍ന്ന സിപിഎം നേതാക്കളടക്കം വിവാദ പരാമര്‍ശത്തിനെതിരെ രംഗത്ത് വരികയും ചെയ്തിരുന്നു.  ഈ സംഭവത്തില്‍ രാഹുല്‍ഗാന്ധിയും ആന്റണിയും കോണ്‍ഗ്രസും മറുപടി പറയണമെന്ന് കോടിയേരിയും പറഞ്ഞു. എ കെ ജി യെ കുറിച്ചുള്ള വി ടി ബല്‍റാമിന്റെ പരാമര്‍ശം ദൗര്‍ഭാഗ്യകരമെന്ന് കെ മുരളിധരന്‍ അഭിപ്രായപ്പെട്ടു. അത്തരം പരാമര്‍ശം നടത്തുന്നത് കോണ്‍ഗ്രസ് സംസ്‌കാരത്തിന് ചേര്‍ന്നതല്ലെന്നും വിടിയുടെ പരാമര്‍ശം ശരിയായില്ലെന്നും മുരളീധരന്‍ കോഴിക്കോട് പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss