|    Jun 24 Sun, 2018 12:55 pm
FLASH NEWS
Home   >  Just In   >  

എകെജിയുടെ സ്മരണയ്ക്ക് സ്മാരകം നിര്‍മിക്കാന്‍ ബജറ്റില്‍ 10 കോടി

Published : 2nd February 2018 | Posted By: Jesla

തിരുവനന്തപുരം: എകെജിയുടെ സ്മരണയ്ക്കായി സ്മാരകം നിര്‍മിക്കുമെന്നു ധനമന്ത്രി ടിഎം തോമസ് ഐസക്ക്. ജന്‍മനാടായ കണ്ണൂരിലെ പെരളശ്ശേരിയില്‍ സ്മാരകം സ്ഥാപിക്കുന്നതിനു ബജറ്റില്‍ 10 കോടി രൂപ വകയിരുത്തി.

‘ഏകെജിയെയും അദ്ദേഹത്തിന്റെ കാലഘട്ടത്തെയും അനുഭവങ്ങളുടെയും ചരിത്രപാഠങ്ങളുടെയും പിന്‍ബലത്തോടെ പുതിയ തലമുറയ്ക്കു പകര്‍ന്നു നല്‍കേണ്ടതുണ്ട്’  ധനമന്ത്രി ബജറ്റു പ്രസംഗത്തില്‍ വ്യക്തമാക്കി.

എകെജിയുടെ ജീവചരിത്രവും ജീവിതത്തിലെ പ്രധാന സംഭവങ്ങളും വിവരിക്കുന്ന മ്യൂസിയം സ്ഥാപിക്കുമെന്നു ഗവര്‍ണര്‍ പി സദാശിവവും നയപ്രഖ്യാപന പ്രസംഗത്തില്‍ അറിയിച്ചിരുന്നു.

സിപിഎമ്മിന്റെ സമുന്നത നേതാവായിരുന്ന എകെജി 1902ല്‍ കണ്ണൂരിലെ പെരളശേരിയിലാണു ജനിച്ചത്. കുറച്ചുകാലം സ്‌കൂള്‍ അധ്യാപകനായി ജോലി നോക്കിയശേഷം സജീവ രാഷ്ട്രീയത്തിലേക്കു തിരിഞ്ഞു. ഉപ്പു സത്യാഗ്രഹത്തില്‍ പങ്കെടുത്തതിനെത്തുടര്‍ന്നു ജയിലിലായി. 1977 മാര്‍ച്ച് 22നാണ് എകെജി അന്തരിച്ചത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss