|    Apr 28 Fri, 2017 1:50 pm
FLASH NEWS

എകസിവില്‍കോഡ്: എസ്ഡിപിഐ ചെങ്ങമനാട് പഞ്ചായത്ത് കമ്മിറ്റി പദയാത്ര നടത്തി

Published : 28th November 2016 | Posted By: SMR

ചെങ്ങമനാട്: ഏകസിവില്‍ കോഡ് മനുവാദത്തെ പ്രതിഷ്ഠിക്കാന്‍, കേരള സര്‍ക്കാര്‍ മതേതരമാവുക എന്ന പ്രമേയത്തില്‍ എസ്ഡിപിഐ ചെങ്ങമനാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പദയാത്ര സംഘടിപ്പിച്ചു. നെടുവന്നൂര്‍ അമ്പലം ജംഗ്ഷനില്‍ ആലുവ മണ്ഡലം സെക്രട്ടറി സമദ് തോട്ടക്കാട്ടുകര എസ്ഡിപിഐ ചെങ്ങമനാട് പഞ്ചായത്ത് പ്രസിഡന്റ് കെ എം എ ബഷീറിന് പതാക കൈമാറി ഉദ്ഘാടനം നിര്‍വഹിച്ചു.  പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ പര്യടനം നടത്തിയ പദയാത്ര പാലപ്രശ്ശേരി ജംഗ്ഷനില്‍ സമാപിച്ചു. സമാപന സമ്മേളനം എസ്ഡിപിഐ ആലുവ മണ്ഡലം  പ്രസിഡന്റ് എന്‍ കെ നൗഷാദ് ഉദ്ഘാടനം ചെയ്തു. എസ്ഡിടിയു ജില്ല ട്രഷറര്‍ ശിഹാബ് ശ്രീമൂലനഗരം  മനാഫ് ഓടക്കാലി, സമദ്  പാലപ്രശ്ശേരി, മനോജ് പി മൈലന്‍ സംസാരിച്ചു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day