|    Jul 23 Sun, 2017 12:27 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

എഐസിസി നേതാക്കള്‍ യൂത്ത്‌കോണ്‍ഗ്രസ് സമരപ്പന്തല്‍ സന്ദര്‍ശിച്ചു

Published : 26th September 2016 | Posted By: SMR

തിരുവനന്തപുരം: യൂത്ത്‌കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസും വൈസ് പ്രസിഡന്റ് സി ആര്‍ മഹേഷും സെക്രട്ടേറിയറ്റിന് മുമ്പില്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരപ്പന്തല്‍ എഐസിസി നേതാക്കള്‍ സന്ദര്‍ശിച്ചു. എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്, എഐസിസി സെക്രട്ടറി ദീപക് ബാബറിയ എന്നിവരാണു സമരപ്പന്തലില്‍ സന്ദര്‍ശനം നടത്തിയത്.
യൂത്ത് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി എസ് കെ അര്‍ധനാരി, കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, എന്നിവരോടൊപ്പമാണു ദേശീയ നേതാക്കളെത്തിയത്. സംസ്ഥാനത്തെ സാധാരണക്കാരായ വിദ്യാര്‍ഥികളുടെ നീതിക്കുവേണ്ടി നടത്തുന്ന സമരമാണിതെന്നു മുകുള്‍ വാസ്‌നിക് അഭിപ്രായപ്പെട്ടു.
സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹികള്‍ ശയനപ്രദക്ഷിണം നടത്തി. സമരപ്പന്തലില്‍ നിന്ന് സെക്രട്ടേറിയറ്റിന്റെ വടക്കേ ഗേറ്റുവരെ റോഡിലൂടെയായിരുന്നു ശയനപ്രദക്ഷിണം. യൂത്ത് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി എസ് കെ അര്‍ധനാരി സമരം ഉദ്ഘാടനം ചെയ്തു. ശയനപ്രദക്ഷിണത്തോടോപ്പം പ്രവര്‍ത്തകര്‍ നടത്തിയ സമരം അക്രമാസക്തമായി. പ്രതിഷേധക്കാര്‍ക്കു നേരെ പോലിസ് ജലപീരങ്കി പ്രയോഗിച്ചു. സെക്രട്ടേറിയറ്റിനു മുമ്പില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി പിണറായി വിജയന്റെയും വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥിന്റെയും കോലം കത്തിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക