|    Jun 21 Thu, 2018 2:10 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

എഐസിസി ആസ്ഥാനത്ത് ഉമ്മന്‍ചാണ്ടിയുടെവാര്‍ത്താസമ്മേളനം

Published : 18th January 2017 | Posted By: fsq

 

ന്യൂഡല്‍ഹി: രാജ്യം കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ കമ്പനിയായ ഡി ലാ റുവിനെ മേക്ക് ഇന്‍ ഇന്ത്യ അടക്കമുള്ള സുപ്രധാന പദ്ധതികളില്‍ കേന്ദ്രസര്‍ക്കാര്‍ പങ്കാളിയാക്കിയെന്നതിനെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തോട് മറുപടി പറയണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എഐസിസി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ദേശീയ നേതാക്കളും വക്താക്കളും മാത്രം വാര്‍ത്താസമ്മേളനം നടത്താറുള്ള എഐസിസി ആസ്ഥാനത്ത് ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനം നടത്തിയത് അദ്ദേഹം ദേശീയ രാഷ്ട്രീയത്തിലേക്ക് വരുന്നുവെന്ന അഭ്യുഹങ്ങള്‍ക്കും കാരണമായി. കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ കമ്പനിയെ സുപ്രധാന പദ്ധതികളില്‍ പങ്കാളിയാക്കുക വഴി കേന്ദ്രസര്‍ക്കാര്‍ രാജ്യ താല്‍പര്യം ബലികഴിച്ചിരിക്കുകയാണെന്ന് ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി. കരാര്‍ പ്രകാരമുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ പരാജയപ്പെട്ടതിനാല്‍ കരിമ്പട്ടികയില്‍പ്പെടുത്തിയ കമ്പനിയാണ് ഡി ലാ റൂ.  ഇക്കാര്യം 2011ല്‍ അന്നത്തെ സര്‍ക്കാര്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കിയിരുന്നു. ഇതേ കമ്പനിയെയാണ് മോദി മേക്ക് ഇന്‍ ഇന്ത്യ അടക്കമുള്ള പദ്ധതികളില്‍ പങ്കാളിയാക്കിയിരിക്കുന്നത്.  ഡി ലാ റൂ ന്യൂഡല്‍ഹിയില്‍ ഓഫിസ് തുറന്നതായും കേന്ദ്ര സര്‍ക്കാരുമായി ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നതെന്നും മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ പങ്കാളികളാണെന്നും കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ സിഇഒ മാര്‍ട്ടില്‍ സുതര്‍ലാന്‍ഡ് പറയുന്നു. ഇത് കേന്ദ്രം നിഷേധിച്ചിട്ടില്ല. കരിമ്പട്ടികയില്‍പെട്ട കമ്പനിക്ക് എങ്ങനെയാണ് കേന്ദ്ര വാണിജ്യ മന്ത്രാലയവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കഴിയുന്നതെന്ന് ഉമ്മന്‍ചാണ്ടി ചോദിച്ചു. പി സി ചാക്കോ, എഐസിസി വക്താവ് മീം അഫ്‌സല്‍ പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss