|    Sep 19 Wed, 2018 2:17 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

എഐസിസിക്ക് ഒമ്പത് പുതിയ സെക്രട്ടറിമാര്‍

Published : 24th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: ഒമ്പത് പുതിയ എഐസിസി സെക്രട്ടറിമാരെ വിവിധ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി നിയമിച്ചു. റായ് ബറേലി സദര്‍ (യു പി) നിയോജകമണ്ഡലത്തിലെ എംഎല്‍എ അതിഥിസിങിനെ ജനറല്‍ സെക്രട്ടറിയായും നിയമിച്ചു. ഗുജറാത്തില്‍ നിന്നുള്ള ഒബിസി നേതാവ് ഏല്‍പേഷ് ഠാക്കൂര്‍ ബിഹാറിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറിയാവും. ഷക്കീല്‍ അഹ്്മ്മദ് ഖാന്‍ (ജമ്മു കശ്മീര്‍), രാജേഷ് ധമാനി (ഉത്തരാഖണ്ഡ്), ബി പി സിങ്, മുഹമ്മദ് ജവൈദ്, ശരത് റാവത്ത് (പശ്ചിമ ബംഗാള്‍) എന്നിവര്‍ സെക്രട്ടറിമാരായി നിയമിക്കപ്പെട്ടവരുള്‍പ്പെടുന്നു. ചലവംശിചന്ദ് റെഡ്ഡി, ബി എം സന്ദീപ് എന്നിവരെ മഹാരാഷ്ട്രയിലും നിയമിച്ചു. ദീപക് ചന്ദ്, രാജ്പാല്‍ ബിഷ്ഠ് എന്നിവര്‍ മിസോറാമിനുവേണ്ടിയുള്ള സ്‌ക്രീനിങ് കമ്മറ്റി അംഗങ്ങളാണ്. മുന്‍ എംഎല്‍സി സഞ്ജയ് ദത്തിനെ തമിഴ്‌നാടിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായും നിയമിച്ചിട്ടുണ്ട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss