|    Oct 18 Wed, 2017 5:52 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

എഐവൈഎഫ് ദേശീയ വര്‍ക്കിങ് കമ്മിറ്റി കോഴിക്കോട്

Published : 29th July 2016 | Posted By: SMR

കോഴിക്കോട്: എഐവൈഎഫ് ദേശീയ നേതൃയോഗങ്ങള്‍ ആഗസ്ത് ഒന്ന്, രണ്ട്, മൂന്ന് തിയ്യതികളില്‍ കോഴിക്കോട് വച്ച് നടക്കുമെന്ന് ജില്ലാ സെക്രട്ടറി അഡ്വ. പി ഗവാസ് അറിയിച്ചു. ഒന്നാം തിയ്യതി രാവിലെ 10ന് ടാഗൂര്‍ സെന്റിനറി ഹാളില്‍ നടക്കുന്ന കപടദേശീയതയ്ക്കും മതതീവ്രവാദത്തിനുമെതിരായ പൊതുസമ്മേളനത്തില്‍ ജെഎന്‍യു വിദ്യാര്‍ഥി യൂനിയന്‍ നേതാവ് കനയ്യകുമാര്‍ പങ്കെടുക്കും. നരേന്ദ്രമോദി ഗവണ്‍മെന്റിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കും ഫാഷിസ്റ്റ് സമീപനങ്ങള്‍ക്കുമെതിരേ പ്രക്ഷോഭങ്ങള്‍ക്ക് രൂപം നല്‍കാനാണ് ദേശീയ നേതൃയോഗങ്ങള്‍ ചേരുന്നതെന്ന് അദ്ദേഹം പറഞ്ഞു. സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം ബിനോയ് വിശ്വം, എഐവൈഎഫ് അഖിലേന്ത്യാ പ്രസിഡന്റ് അഫ്താഫ് ആലംഖാന്‍, ജനറല്‍ സെക്രട്ടറി ആര്‍ തിരുമലൈ പങ്കെടുക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക