|    Nov 17 Sat, 2018 6:12 am
FLASH NEWS
Home   >  Todays Paper  >  page 7  >  

എഐഡിഎംകെ ജനറല്‍ കൗണ്‍സിലിനെതിരായ ഹരജി തള്ളി

Published : 12th September 2017 | Posted By: fsq

 

ചെന്നൈ: മുഖ്യമന്ത്രി എടപ്പാടി പളനിസാമി വിളിച്ച ജനറല്‍ കൗണ്‍സില്‍ തടയണമെന്നാവശ്യപ്പെട്ട് ദിനകരന്‍ വിഭാഗം സമര്‍പ്പിച്ച  ഹരജി  ഹൈക്കോടതി തള്ളി.  ടി ടി വി ദിനകരന്റെ പക്ഷക്കാരനായ  വെട്രിവേല്‍ എംഎല്‍എ സമര്‍പ്പിച്ച ഹരജിയാണ് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ടി വി കാര്‍ത്തികേയന്‍ തള്ളിയത്. ഹരജി കോടതിയുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി ഒരു ലക്ഷം രൂപ പിഴയടക്കാനും കോടതി ഉത്തരവിട്ടു. കഴിഞ്ഞദിവസം എംഎല്‍എ നേരിട്ടെത്തിയാണ് ചീഫ് ജസ്റ്റിസിന് ഹരജി സമര്‍പ്പിച്ചത്. പാര്‍ട്ടിയുടെ  ആഭ്യന്തര പ്രശ്‌നങ്ങളില്‍ ഇടപെടില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷനെയാണ് സമീപിക്കേണ്ടതെന്നും കാണിച്ച് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നിര്‍ദേശം ചൂണ്ടിക്കാട്ടിയായിരുന്നു ചീഫ് ജസ്റ്റിസിന്റെ പ്രതികരണം. എഐഎഡിഎംകെയുടെ രണ്ടായിരത്തിലധികം ഭാരവാഹികള്‍ പങ്കെടുക്കുന്ന ജനറല്‍ കൗണ്‍സില്‍ ഇന്ന് ചെന്നൈയില്‍ നടക്കും. അതേസമയം, പളനിസ്വാമിയുടെ നേതൃത്വത്തിലുള്ള തമിഴ്‌നാട് സര്‍ക്കാരിനെതിരേ അവിശ്വാസ പ്രമേയം കൊണ്ടു വരാന്‍ ഡിഎംകെ വര്‍ക്കിങ്ങ് പ്രസിഡന്റ് എം കെ സ്റ്റാലിന് ഭയമാണെന്ന് ബിജെപി. അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍  വിട്ട്  ഇതിനായി ഗവര്‍ണറെ സമീപിക്കണമെന്നും മുതിര്‍ന്ന ബിജെപി നേതാവ് എച്ച് രാജ ട്വിറ്ററില്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി നിയമസഭയില്‍  ഉടന്‍ ഭൂരിപക്ഷം തെളിയിക്കണമെന്നാവശ്യപ്പെട്ട്  ഡിഎംകെ ഗവര്‍ണറെ കണ്ടതിനു പിറകെയാണ് എച്ച് രാജയുടെ പ്രതികരണം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss