|    Aug 17 Thu, 2017 11:01 pm
FLASH NEWS

എഐഎസ്എഫ് സംസ്ഥാന സമ്മേളനം 12 മുതല്‍ കണ്ണൂരില്‍

Published : 10th August 2017 | Posted By: fsq

 

കണ്ണൂര്‍: എഐഎസ്എഫ് സംസ്ഥാന സമ്മേളനം 12 മുതല്‍ 15 വരെ കണ്ണൂരില്‍ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. 12ന് വൈകീട്ട്് വിദ്യാര്‍ഥി റാലിയോടെയാണ് സമ്മേളനം ആരംഭിക്കുക. തുടര്‍ന്ന് കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ പൊതുസമ്മേളനം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. 13നു രാവിലെ 10ന് റബ്‌കോ ഓഡിറ്റോറിയത്തില്‍ പ്രതിനിധി സമ്മേളനം ജെഎന്‍യു വിദ്യാര്‍ഥി യൂനിയന്‍ മുന്‍ പ്രസിഡന്റും എഐഎസ്എഫ് ദേശീയ കൗണ്‍സില്‍ അംഗവുമായ കനയ്യകുമാര്‍ ഉദ്ഘാടനം ചെയ്യും. 13ന് വൈകീട്ട്് മൂന്നിന് ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും ഭാവി എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍, കെപിസിസി മുന്‍ പ്രസിഡന്റ് കെ മുരളീധരന്‍ എംഎല്‍എ, മുന്‍മന്ത്രി ഡോ. എം കെ മുനീര്‍, സിപിഐ ദേശീയ എക്‌സിക്യൂട്ടീവംഗം ബിനോയ് വിശ്വം പങ്കെടുക്കും. 5.30ന് ഫാഷിസ്റ്റ്‌വിരുദ്ധ ചലചിത്രമേള സിപിഐ സംസ്ഥാന അസി. സെക്രട്ടറി സത്യന്‍ മൊകേരി ഉദ്ഘാടനം ചെയ്യും. മുഹമ്മദ് മുഹസിന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. 14 ന് വൈകീട്ട് നാലിന് ടൗണ്‍ സ്‌ക്വയരില്‍ സാംസ്‌കാരിക സായാഹ്നം സംവിധായകന്‍ വിനയന്‍ ഉദ്ഘാടനം ചെയ്യും. 15ന് രാവിലെ 8.30ന് സമ്മേളന നഗറില്‍ ദേശീയ പതാക ഉയര്‍ത്തും. ചെറുകഥാകൃത്ത് ടി പത്മനാഭന്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കും. വൈകീട്ട് പുതിയ ഭാരവാഹികളോടെ സമ്മേളനം സമാപിക്കും.  വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് വി വിനില്‍, സെക്രട്ടറി ശുഭേഷ് സുധാകരന്‍, സ്വാഗതസംഘം ചെയര്‍മാന്‍ അഡ്വ. പി സന്തോഷ്‌കുമാര്‍, കെ ആര്‍ ചന്ദ്രകാന്ത്, സി പി ഷൈജന്‍ പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക