|    Jan 24 Tue, 2017 10:41 pm
FLASH NEWS

എഎസ്എംഎം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണം

Published : 5th August 2016 | Posted By: SMR

ആലത്തൂര്‍:  എഎസ്എംഎം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് വിഭ്യാഭ്യാസമന്ത്രിയ്ക്കും പൊതു വിദ്യാഭ്യാസ സെക്രട്ടറിയ്ക്കും നിവേദനം നല്‍കി.
ആലത്തൂര്‍ താലൂക്കിലെ തന്നെ ഏറ്റവുമധികം കുട്ടികള്‍ പഠിക്കുന്ന പൊതു വിദ്യാലയമാണ് ആലത്തൂര്‍ എഎസ്എംഎം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍. യുപി ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളിലായി 2500 ലധികം വിദ്യാര്‍ഥികള്‍ താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇവിടെ പഠിക്കുന്നുണ്ട്. എന്നാല്‍ കഴിഞ്ഞ ആറു വര്‍ഷമായി സ്‌കൂളിന് നാഥനില്ലാത്ത അവസ്ഥയാണുള്ളത്.
തുടക്കം മുതല്‍ ഉണ്ടായ മാനേജ്‌മെന്റ് തര്‍ക്കം മൂര്‍ച്ഛിച്ചതാണ് ഈ വിദ്യാലയത്തിന്റെ ഈ ദുര്‍ഗതിക്ക് കാരണം. മാനേജ്‌മെന്റ് തര്‍ക്കത്തെ തുടര്‍ന്ന് 6 വര്‍ഷമായി ഈ വിദ്യാലയത്തിന്റെ ദൈനംദിന കാര്യങ്ങളുടെ നടത്തിപ്പിന്റെ ചുമതല ഡിഇഒയ്ക്കാണ്. തന്മൂലം കഴിഞ്ഞ ആറുവര്‍ഷത്തോളമായി ഒഴിവുള്ള വിഭാഗത്തില്‍ അധ്യാപകരെ നിയമിക്കാനോ വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യകള്‍ മെച്ചപ്പെടുത്താനോ കഴിഞ്ഞിട്ടില്ല. അധ്യാപകരില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും പിരിച്ചെടുക്കുന്ന തുച്ഛമായ പെന്‍ഷന്‍ ഫണ്ട് ഉപയോഗപ്പെടുത്തിയാണ് വിദ്യാലയത്തിന്റെ പ്രവര്‍ത്തനം മുന്നോട്ട് പോകുന്നത്.
ഈ സാഹചര്യത്തിലാണ് വിദ്യാലയം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് എം എ ല്‍എ കെ ഡി പ്രസേനന്റെ നേതൃത്വത്തില്‍ പിടിഎ പ്രസിഡന്റ് കെ ശിവദാസ്, ഡെപ്യൂട്ടി എച്ച് എം പി വേണുഗോപാല്‍ എന്നിവര്‍ ചേര്‍ന്ന് വിദ്യാഭ്യാസ മന്ത്രി പ്രഫ. സി രവീന്ദ്രനാഥ്, വിദ്യാഭ്യാസ സെക്രട്ടറി മുഹമ്മദ് ഹനീഫ് ഐഎഎസ് എന്നിവരെ നേരില്‍കണ്ട് നിവേദനം സമര്‍പ്പിച്ചത്. നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ വിദ്യാലയത്തിന്റെ നിലവിലെ സാഹചര്യം പഠിച്ച് ഉടന്‍ തന്നെ റിപോര്‍ട്ട് നല്‍കാന്‍ അഡീഷനല്‍ ഡിപിഐയെ ചുമതലപ്പെടുത്തിയതായും പൊതുവിദ്യാഭ്യാസം സംരക്ഷിക്കുന്നതിന് തടസ്സം നില്‍ക്കുന്ന മാനേജ്‌മെന്റ് തര്‍ക്കം പരിഹരിക്കാത്തപക്ഷം സ്‌കൂള്‍ ഏറ്റെടുക്കുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തണമെന്നു ം അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 28 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക