|    Nov 24 Fri, 2017 9:39 am
FLASH NEWS

എഎഫ്‌സി യോഗ്യതാ മല്‍സരം: ഇന്ത്യ സൗദിയോട് 5 ഗോളിന് തോറ്റു

Published : 6th November 2017 | Posted By: G.A.G

ദമ്മാം: സൗദി അറേബ്യയിലെ ദമ്മാം പ്രിന്‍സ് മുഹമ്മദ് ബിന് ഫഹദ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന അണ്ടര്‍19 ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫഡറേഷന്‍ കപ്പ് യോഗ്യതാ മല്‍സരത്തില്‍ ഇന്ത്യ ആതിഥേയരായ സൗദി ടീമിനോട് എതിരില്ലാത്ത 5 ഗോളുകള്‍ക്ക് പരാജയപ്പെട്ടു. ആയിരക്കണക്കിന് ഇന്ത്യന്‍ പ്രവാസി സമൂഹം മാതൃരാജ്യത്തിന്റെ ടീമിന് പിന്തുണയും പ്രോല്‍സാഹനവുമായി സ്‌റ്റേഡിയത്തില്‍ എത്തിയിരുന്നു. ആദ്യ പകുതിയില്‍ ഒരു ഗോള്‍ മാത്രമാണ് വഴങ്ങിയിരുന്നത്. അതേസമയം, രണ്ടാം പാതിയില്‍ ഇന്ത്യന്‍ ടീം ഉണര്‍ന്നു കളിച്ചെങ്കിലും കായിക ശേഷിയിലും തന്ത്രങ്ങളിലും മേധാവിത്വം പുലര്‍ത്തിയ സൗദി ടീമിന് മുമ്പില്‍ പിടിച്ചു നില്‍ക്കാനായില്ല. കളിയില്‍ അല്‍ ബ്രികാന്‍ ഹാട്രിക് നേടി. ഇന്ത്യ നാളെ യമനുമായും ബുധനാഴ്ച തുര്‍ക്‌മെനിസ്ഥാനുമായും ഏറ്റുമുട്ടും. വൈകീട്ട് നാലിനാണ് കളികള്‍. കഴിഞ്ഞ ദിവസം ഏകപക്ഷീയ മൂന്ന് ഗോളുകള്‍ക്ക് യമന്‍ തുര്‍ക്‌മെനിസ്ഥാനെ തോല്‍പിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക