|    Jul 20 Fri, 2018 4:52 am
FLASH NEWS
Home   >  Todays Paper  >  page 11  >  

എഎഫ്‌സി കപ്പ് യോഗ്യത : ഇന്ത്യ അണ്ടര്‍ 16 ടീമിന് വീണ്ടും സമനില

Published : 25th September 2017 | Posted By: fsq

 

കാഠ്മണ്ടു: എഎഫ്‌സി കപ്പ് യോഗ്യതയ്ക്കായി ഇന്ത്യ അണ്ടര്‍ 16 ടീമിന് ഇനിയും കാത്തിരിക്കണം. യോഗ്യതാ റൗണ്ട് പോരാട്ടത്തില്‍ ഇന്നലെ നടന്ന മല്‍സരത്തില്‍ ഇറാഖിനോട് ഗോള്‍രഹിത സമനില വഴങ്ങിയതാണ് ഇന്ത്യയുടെ യുവ നിരയ്ക്ക് തിരിച്ചടിയായത്.  അതേ സമയം ഗ്രൂപ്പ് ചാംപ്യന്‍മാരായി ഇറാഖ് എഎഫ്‌സി കപ്പ്് യോഗ്യതയും സ്വന്തമാക്കി. ഗ്രൂപ്പിലെ അവസാന മല്‍സരത്തില്‍ പലസ്തീന്‍ നേപ്പാളിനെ പരാജയപ്പെടുത്തിയാല്‍ ഇന്ത്യ യോഗ്യത നേടിയേക്കും. നേരത്തെ നേപ്പാളിനെതിരായ മല്‍സരവും 2-2 സമനിലയില്‍ അവസാനിച്ചതാണ് ഇന്ത്യയുടെ കുട്ടിപ്പടയ്ക്ക് തിരിച്ചടിയായത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss