|    Feb 27 Mon, 2017 12:42 pm
FLASH NEWS

എഎഫ്‌സി കപ്പ്: മനം കവര്‍ന്ന് ബംഗളൂരു

Published : 7th November 2016 | Posted By: SMR

ദോഹ: എഎഫ്‌സി കപ്പ് നേടിയത് ഇറാഖിലെ വമ്പന്‍മാരായ എയര്‍ ഫോഴ്‌സ് ക്ലബ്ബ് ആയിരിക്കാം. എന്നാല്‍ ഇന്ത്യയിലെ കോടിക്കണക്കിന് ആരാധകരുടെ മനംകവര്‍ന്നാണ് ബംഗളൂരു എഫ്‌സി മടങ്ങുന്നത്. ഞായറാ ഴ്ച രാത്രി നടന്ന കലാശക്കളിയില്‍ എയര്‍ഫോഴ്‌സ് ക്ലബ്ബിനോട് എതിരില്ലാത്ത ഒരു ഗോളിനു ബംഗളൂരു കീഴടങ്ങുകയായിരുന്നു.
71ാം മിനിറ്റില്‍ ഹമ്മാദി അഹ്മദ് നേടിയ ഗോളാണ് ബംഗളൂരുവിന്റെ കിരീടസ്വപ്‌നം തട്ടിത്തെറിപ്പിച്ചത്. ടൂര്‍ണമെന്റില്‍ താരത്തിന്റെ 16ാം ഗോളായിരുന്നു ഇത്. ചാംപ്യന്‍ഷിപ്പിലെ ടോപ്‌സ്‌കോറര്‍ക്കുള്ള പുരസ്‌കാരവും ഹമ്മാദിക്കാണ്.
ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ക്ലബ്ബ് ചാംപ്യന്‍ഷി പ്പായ എഎഫ്‌സി കപ്പില്‍ ബംഗളരുവിനു മാത്രമല്ല എയര്‍ ഫോഴ്‌സ് ക്ലബ്ബിനും കന്നി ഫൈനലായിരുന്നു ഇത്. എന്നാല്‍ കിരീടത്തില്‍ മുത്തമിടാനുള്ള ഭാഗ്യം ഇറാഖി ക്ലബ്ബിനായിരുന്നു. ഐ ലീഗ് ചാംപ്യന്‍മാര്‍ കൂടിയായ ബംഗളൂരുവിന്റെ ഹൃദയം തകര്‍ത്താണ് എയര്‍ ഫോഴ്‌സ് ടീം എഎഫ്‌സി കപ്പുയര്‍ത്തിയത്.
4-2-3-1 എന്ന ശൈലിയിലാണ് കോച്ച് ആല്‍ബെര്‍ട്ട് റോക്ക ബംഗളൂരുവിനെ ഫൈനലില്‍  അണിനിരത്തിയത്. സസ്‌പെന്‍ഷനെത്തുടര്‍ന്നു പുറത്തായ അംറീന്ദര്‍ സിങിനു പകരം ലാ ല്‍തുമാവിയ റാല്‍റ്റെ പ്ലെയിങ് ഇലവനിലെത്തി.
എയര്‍ഫോഴ്‌സ് ക്ലബ്ബിനു തന്നെയായിരുന്നു കളിയില്‍ മേല്‍ക്കൈ. തുടക്കം മുതല്‍ അവര്‍ ആക്രമിച്ചു കളിച്ചതോടെ ബംഗളൂരു പ്രതിരോധത്തിലായി. 13ാംമിനിറ്റിലാണ് ബംഗളൂരുവിന് ആദ്യ ഗോളവസരം ലഭിച്ചത്. മലയാളി താരം റിനോ ആന്റോ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയെ ലക്ഷ്യമാക്കി ബോക്‌സിനുള്ളിലേക്കു നല്‍കിയ ക്രോസ് എതി ര്‍ ടീം ഡിഫന്റര്‍ ക്ലിയര്‍ ചെയ്യുകയായിരുന്നു.
രണ്ടാംപകുതി തുടങ്ങി അഞ്ചു മിനിറ്റിനകം എയര്‍ ഫോഴ്‌സ് ക്ലബ്ബ് മുന്നിലെത്തേണ്ടതായിരുന്നു. വലതുമൂലയില്‍ നിന്നു സഈദ് നല്‍കിയ ക്രോസ് ക്ലിയര്‍ ചെയ്യാന്‍ റിനോയ്ക്കായില്ല. പന്ത് റാദി വലയിലേക്ക് തൊടുത്തെങ്കിലും നേരിയ വ്യത്യാസത്തില്‍ പുറത്തുപോയി.
ബംഗളൂരുവിന്റെ ഗോളെന്നുറച്ച ഒരു നീക്കം എയര്‍ ഫോഴ്‌സ് ടീം ക്ലിയര്‍ ചെയ്യുകയായിരുന്നു. ഛേത്രിയുടെ പാസില്‍ യുജെന്‍സന്‍ ലിങ്‌ദോയുടെ ഇടംകാല്‍ ഷോട്ട് എയര്‍ഫോഴ്‌സ് ക്ലബ്ബ്  ഗോള്‍കീപ്പര്‍ തടുത്തിട്ടു.
71ാം മിനിറ്റില്‍ ബംഗളൂരുവിനെ ഞെട്ടിച്ച് എയര്‍ ഫോഴ്‌സ് ക്ലബ്ബ് മൂന്നിലെത്തി. കാദിം നല്‍കിയ പാസുമായി കുതിച്ച റാദി ബംഗളൂരു പ്രതിരോധത്തെയും ഗോളിയെയും വെട്ടിച്ചു മറിച്ചു നല്‍കിയ പാസ് ഒഴിഞ്ഞ വലയിലേക്ക് തട്ടിയിടേണ്ട ചുമതല മാത്രമേ ഹമ്മാദിക്കുണ്ടായിരുന്നുള്ളൂ. അവസാന മിനിറ്റുകളില്‍ സമനില ഗോളിനായി ബംഗളൂരു പൊരുതിനോക്കിയെങ്കിലും എതിരാളികള്‍ വിട്ടുകൊടുത്തില്ല.
കിരീടം വഴുതിപ്പോയെങ്കി ലും പുതിയ ചരിത്രം കുറിക്കാന്‍ ബംഗളൂരുവിനു കഴിഞ്ഞു. എഎഫ്‌സി കപ്പിന്റെ ഫൈനലില്‍ കളിച്ച ആദ്യ ഇന്ത്യന്‍ ക്ലബ്ബെന്ന റെക്കോഡ് ഇനി മൂന്നു വയസ്സ് മാത്രം പ്രായമുള്ള ബംഗളൂരുവിനാണ്.
രൂപീകരിക്കപ്പെട്ട് മൂന്നു വര്‍ഷത്തിനുള്ളില്‍ സ്വപ്‌നസമാനമായ നേട്ടങ്ങളാണ് ബംഗളൂരു കൈവരിച്ചത്. രണ്ടു വട്ടം ഐ ലീഗില്‍ ചാംപ്യന്‍മാരായ ബംഗളൂരു ഒരു തവണ റണ്ണറപ്പാവുക യും ചെയ്തു.
എഎഫ്‌സി കപ്പില്‍ ഫൈനലിലേക്കുള്ള കുതിപ്പില്‍ പല വമ്പന്‍മാരെയും വീഴ്ത്താന്‍ ബംഗളൂരുവിന് സാധിച്ചു. കഴിഞ്ഞ തവണത്തെ ചാംപ്യന്‍മാരെ ഞെട്ടിച്ചാണ് ബംഗളൂരു ഫൈനലിലേക്കു ടിക്കറ്റെടുത്തത്.
ബംഗളൂരുവിന്റെ പ്രകടനത്തില്‍ അഭിമാനമെന്ന് റോക്ക
ദോഹ: എഎഫ്‌സി കപ്പ് കൈവിട്ടെങ്കിലും ബംഗളൂരു എഫ്‌സിയുടെ പ്രകടനത്തില്‍ അഭിമാനമുണ്ടെന്ന് സ്‌പെയിന്‍കാരനായ കോച്ച് ആല്‍ബെര്‍ട്ട് റോക്ക പറഞ്ഞു.
”ഞങ്ങള്‍ കഴിവിന്റെ പരമാവധി ശ്രമിച്ചു. കൂടുതലൊന്നും എനിക്കു പറയാനില്ല. ടീമിലെ എല്ലാവരും നല്ല പ്രകടനമാണ് നടത്തിയത്. ഇതില്‍ എനിക്ക് അഭിമാനമുണ്ട്. ഇതു പുതിയൊരു യുഗത്തിന്റെ തുടക്കമാണ്. എഎഫ്‌സി കപ്പിന്റെ ഫൈനലില്‍ കളിക്കുകയെന്നതു തന്നെ ടീം മറ്റൊരു നിലവാരത്തിലേക്കുയര്‍ന്നു എന്നതിന്റെ തെളിവാണ്. ഇനിയും ഫൈനലുകളില്‍ കളിക്കാന്‍ ഞങ്ങള്‍ ശ്രമിക്കും. കിരീട വും അധികം വൈകാതെ ടീമിനു ലഭിക്കുമെന്ന് ഉറപ്പുണ്ട്”-കോച്ച് വിശദമാക്കി.
”എയര്‍ ഫോഴ്‌സ് ക്ലബ്ബിന് എന്റെ അഭിനന്ദനങ്ങള്‍. കളിയില്‍ മികച്ചുനിന്ന അവര്‍ അര്‍ഹിച്ച ജയം കൂടിയാണിത്. എയര്‍ ഫോഴ്‌സ് ക്ലബ്ബിന്റെ നിലവാരത്തിലേക്കുയരാന്‍ ബംഗളൂരുവിന് ഇനി യും സമയം വേണ്ടിവരും”- റോക്ക വിശദമാക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 139 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day