|    Apr 25 Tue, 2017 4:18 am
FLASH NEWS

എഎഫ്‌സി കപ്പ്: ബംഗളൂരു പൊരുതിത്തോറ്റു

Published : 6th November 2016 | Posted By: SMR

ദോഹ: എഎഫ്‌സി കപ്പ് ഫൈനലില്‍ ബംഗളൂരു എഫ്‌സിക്ക് ഏകപക്ഷീയമായ ഒരു ഗോളിന്റെ തോല്‍വി. മെച്ചപ്പെട്ട കളി കാഴ്ചവച്ചെങ്കിലും എയര്‍ഫോഴ്‌സ് ക്ലബ് ഇറാഖിന്റെ പോരാട്ടത്തിനു മുന്നില്‍ ബംഗളൂരു എഫ്‌സി പതറിപ്പോയി. ആദ്യപകുതിയില്‍ മികച്ച അവസരങ്ങള്‍ ഉണ്ടായിട്ടും ഇരു ടീമുകള്‍ക്കും ഗോള്‍ നേടാന്‍ കഴിഞ്ഞില്ല. എന്നാല്‍ രണ്ടാം പകുതിയി ല്‍ എയര്‍ഫോഴ്‌സ് ക്ലബ് ഇറാഖ് ശക്തമായ മുന്നേറ്റം നടത്തി. കളിയുടെ 70ാംമിനിറ്റില്‍ ബംഗളൂരുവിന്റെ പ്രതിരോധനിരയെ കബളിപ്പിച്ച് ഫാല്‍ക്കണുകള്‍ എന്നു വിളിപ്പേരുള്ള എയര്‍ഫോഴ്‌സ് ക്ലബ് ഇറാഖ് ഗോള്‍ നേടി. ഇറാഖിന്റെ ഹമ്മാദി അഹമ്മദിന്റേതാണ് വിജയഗോള്‍. ബംഗളൂരു ക്യാപ്റ്റന്‍ സുനില്‍ ഛേത്രിക്ക് മികച്ച അവസരങ്ങള്‍ ലഭിച്ചെങ്കിലും നിര്‍ഭാഗ്യം മൂലം ഗോള്‍  നേടാന്‍ കഴിഞ്ഞില്ല. സുനില്‍ ഛേത്രിയുടെ ഇരട്ടഗോളിന്റെ മികവിലാണ് ബംഗളൂരു ഫൈനലിലെത്തിയത്. എന്നാല്‍ ഈ കളിമികവ് ഫൈനലില്‍ പുറത്തെടുക്കാനായില്ല. മല്‍സരം നടന്ന  ഖത്തര്‍ സ്‌പോര്‍ട്‌സ് ക്ലബ് സ്‌റ്റേഡിയം ഇറാഖി ക്ലബ്ബിന്റെ ഹോംഗ്രൗണ്ടാണെങ്കിലും ബംഗളൂരു ടീമിനും മികച്ച പിന്തുണ നല്‍കി.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day