|    Dec 14 Thu, 2017 2:25 am
FLASH NEWS
Home   >  Todays Paper  >  page 11  >  

എഎഫ്‌സി കപ്പ് ഫൈനല്‍ കരിയറിലെ ഏറ്റവും പ്രധാന മല്‍സരം: ഛേത്രി

Published : 3rd November 2016 | Posted By: SMR

കൊല്‍ക്കത്ത: ഈ മാസം അഞ്ചിനു നടക്കുന്ന എഎഫ്‌സി കപ്പ് ഫൈനലാണ് തന്റെ കരിയറിലെ ഏറ്റവും പ്രധാന മല്‍സരമെന്ന് ബംഗളൂരു എഫ്‌സിയുടെ സൂപ്പര്‍ താരവും ഇന്ത്യന്‍ ക്യാപ്റ്റനുമായ സുനില്‍ ഛേത്രി പറഞ്ഞു. ഇറാഖിലെ എയര്‍ഫോഴ്‌സ് ക്ലബ്ബുമായാണ് ബംഗളൂരു ഫൈനലില്‍ കൊമ്പുകോര്‍ക്കുന്നത്. ടൂര്‍ണമെന്റിന്റെ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ ക്ലബ്ബ് കൂടിയാണ് ബംഗളൂരു. കരിയറിനെക്കുറിച്ചും ഫൈനലിനെക്കുറിച്ചും ഛേത്രി മനസ്സ്തുറക്കുന്നു.
? ഫൈനലിന് രണ്ടു ദിനം മാത്രം ശേഷിക്കെ എന്തൊക്കെയാണ് പ്രതീക്ഷകള്‍
ഞങ്ങള്‍ ഇപ്പോള്‍ വളരെ ശാന്തരാണ്. കഴിഞ്ഞ മല്‍സരങ്ങളെക്കുറിച്ച് മറക്കാനാണ് കോച്ച് ആല്‍ബെര്‍ട്ട് റോക്ക ആവശ്യപ്പെട്ടത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ടീം കഠിന പരിശീലനത്തിലാണ്. ഇതുവരെയുള്ള കളികളില്‍ ഞങ്ങളുടെ പ്രകടനവും വീഡിയോ സെഷനില്‍ വിലയിരുത്തിയിരുന്നു.
? ഈ ഫൈനലാണോ അതോ 2008ലെ എഎഫ്‌സി ചലഞ്ച് കപ്പ് ഫൈനലാണോ കരിയറിലെ ഏറ്റവും വലിയ മല്‍സരം
എഎഫ്‌സി കപ്പ് ഫൈനലാണ് അതിനേക്കാള്‍ പ്രധാനമെന്നാണ് എനിക്കു തോന്നുന്നത്. കാരണം, മൂന്നര വര്‍ഷം മാത്രം പ്രായമുള്ള ബംഗളൂരു മറ്റൊരു ഇന്ത്യന്‍ ക്ലബ്ബിനും സാധിച്ചിട്ടില്ലാത്ത സ്വപ്നനേട്ടത്തിന് അരികിലാണ്. അതുകൊണ്ടു തന്നെ ഈ ഫൈനല്‍ എനിക്ക് ഏറെ പ്രധാനമാണ്.
? ഫൈനല്‍ വേദിയായ ദോഹയില്‍ നിരവധി ഇന്ത്യക്കാരുണ്ട്. അതിനാല്‍ ഫൈനലില്‍ കളിക്കുമ്പോള്‍ നാട്ടിലേതു പോലുള്ള അന്തരീക്ഷം പ്രതീക്ഷിക്കാമോ
കഴിയാവുന്നത്ര ഇന്ത്യക്കാരെ സ്‌റ്റേഡിയത്തിലേക്ക് കൊണ്ടുവരാനാണ് ഞങ്ങളുടെ ശ്രമം. ഇന്ത്യയില്‍ നിന്നും നിരവധി പേര്‍ ഫൈനല്‍ കാണാന്‍ ദോഹയിലെത്തുന്നുണ്ടെന്നാണ് അറിഞ്ഞ ത്. ഇതു ഞങ്ങള്‍ക്ക് പ്രചോദനമാവും.
? ബംഗളൂരു എഫ്‌സിയില്‍ കരിയര്‍ അവസാനിപ്പിക്കാനാണോ ആഗ്രഹം
അതെ എന്നാണ് ഉത്തരമെങ്കിലും അതിനു കഴിയുമെന്ന് ഉറപ്പില്ല. ബംഗളൂരു പുറത്താക്കുന്നതു വരെ ഞാന്‍ ഒപ്പമുണ്ടാവും. ബംഗളൂരു എനിക്ക് കുടുംബം പോലെയാണ്. ക്ലബ്ബ് രൂപീകരിച്ചതുമുതല്‍ ഞാന്‍ ഇവര്‍ക്കൊപ്പമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക