|    Jul 28 Fri, 2017 10:40 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

എഎപി സര്‍ക്കാരിന്റെ ഫയലുകളുടെ പരിശോധനയ്ക്കു മൂന്നംഗ സമിതി

Published : 31st August 2016 | Posted By: SMR

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി (എഎപി) സര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനങ്ങളിലെ ക്രമക്കേടുകള്‍ കണ്ടെത്തുന്നതിന് 400ഓളം ഫയലുകള്‍ പരിശോധിക്കാന്‍ ഡല്‍ഹി ലഫ്. ഗവര്‍ണര്‍ നജീബ് ജങ് മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തി. മുന്‍ കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ വി കെ ശുംഗഌ, മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്‍ ഗോപാല സ്വാമി, മുന്‍ ചീഫ് വിജിലന്‍സ് കമ്മീഷണര്‍ പ്രദീപ്കുമാര്‍ എന്നിവരടങ്ങുന്ന സമിതിയെ ആണ് നിയോഗിച്ചിരിക്കുന്നത്. ലഫ്. ഗവര്‍ണറാണ് ഡല്‍ഹിയുടെ ഭരണസാരഥിയെന്ന ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. ആറാഴ്ചയ്ക്കുള്ളില്‍ റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് സമിതിക്കു നല്‍കിയ നിര്‍ദേശം. കോടതി വിധി വന്നതിനു ശേഷം നജീബ് ജങിന്റെ നിര്‍ദേശപ്രകാരം പല വകുപ്പുകളും റിപോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ചട്ടങ്ങള്‍ ലംഘിച്ചാണ് സര്‍ക്കാര്‍ പല തീരുമാനവുമെടുത്തതെന്ന് പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയതിനാലാണ് വിശദമായ പരിശോധനയ്ക്ക് സമിതിയെ നിയമിച്ചതെന്ന് ലഫ്. ഗവര്‍ണറുടെ ഓഫിസ് അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക