|    Mar 28 Tue, 2017 12:13 am
FLASH NEWS

എഎപി മന്ത്രിക്ക് വേണ്ടി കൈക്കൂലി ചോദിക്കുന്ന ദൃശ്യം പുറത്ത്

Published : 11th February 2016 | Posted By: SMR

ന്യൂഡല്‍ഹി: ഡല്‍ഹി ഭക്ഷ്യമന്ത്രി ഇംറാന്‍ ഹുസൈന് വേണ്ടി സ്റ്റാഫ് അംഗങ്ങള്‍ കൈക്കൂലി ചോദിക്കുന്ന ദൃശ്യം പുറത്ത്. പഴയ ഡല്‍ഹിയില്‍ വീട് നിര്‍മിക്കുന്ന വ്യക്തിയില്‍ നിന്ന് 30 ലക്ഷം രൂപ കൈക്കൂലി ചോദിക്കുന്ന ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് നേതാവ് അജയ് മാക്കനാണ് പുറത്തു വിട്ടത്.
വീട് നിര്‍മിക്കുന്ന ഖാസിം എന്ന വ്യക്തിയും മന്ത്രിയുടെ സഹോദരന്‍ ഫുര്‍ഖാന്‍ ഹുസൈനുമാണ് ഒരു ഒളി ദൃശ്യത്തിലുള്ളത്. മന്ത്രിയുടെ സഹായി ഹമ്മാദും ഖാസിമുമാണ് മറ്റൊരു വീഡിയോയില്‍. പണം കിട്ടിയില്ലെങ്കില്‍ നിര്‍മാണം തടയുമെന്നും ഖാസിമിനോട് ഫുര്‍ഖാനും ഹമ്മാദും പറയുന്നതു വീഡിയോയില്‍ കേള്‍ക്കാം. കൈക്കൂലി ചോദിക്കുന്ന ദൃശ്യമടങ്ങിയ സിഡി മുഖ്യമന്ത്രിക്ക് കൈമാറാന്‍ തയ്യാറാണെന്നും സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്നും അജയ് മാക്കന്‍ ആവശ്യപ്പെട്ടു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day