|    Jan 24 Tue, 2017 12:31 am

എഎപി നേതാക്കളെ വെല്ലുവിളിച്ച് ഛോട്ടേപൂര്‍

Published : 28th August 2016 | Posted By: SMR

ചണ്ഡീഗഡ്: തനിക്കെതിരായ ആരോപണം തെളിയിക്കാന്‍ പുറത്താക്കപ്പെട്ട എഎപി പഞ്ചാബ് കണ്‍വീനര്‍ സുചസിങ് ഛോട്ടേപൂര്‍ പാര്‍ട്ടി നേതൃത്വത്തെ വെല്ലുവിളിച്ചു. തനിക്കെതിരേ അന്വേഷണം നടത്താന്‍ പാര്‍ട്ടി നിയോഗിച്ച സമിതിയെ അദ്ദേഹം തള്ളി. പാര്‍ട്ടി ടിക്കറ്റിന് പണം വാങ്ങിയെന്നാരോപിച്ചാണ് ഛോട്ടേപൂരിനെ പുറത്താക്കിയത്. എന്നാല്‍ പണം സ്വീകരിക്കുന്നതായി ചിത്രീകരിച്ചുവെന്ന് പറയുന്ന വീഡിയോ പരസ്യപ്പെടുത്താന്‍ അദ്ദേഹം നേതൃത്വത്തോടാവശ്യപ്പെട്ടു. എഎപി നേതൃത്വത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച അദ്ദേഹം, പഞ്ചാബില്‍ എഎപിയിലെത്തുന്നവരില്‍ നിന്നും വിദേശ ഇന്ത്യക്കാരില്‍ നിന്നും ഡല്‍ഹിയിലിരിക്കുന്ന നേതാക്കള്‍ വന്‍തുക വാങ്ങുന്നുണ്ടെന്നും തുറന്നടിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക