|    Sep 26 Wed, 2018 3:06 am
FLASH NEWS
Home   >  Todays Paper  >  page 7  >  

എഎപി എംഎല്‍എ, എംപിമാരുടെ ഒരുമാസത്തെ ശമ്പളം കേരളത്തിന്

Published : 19th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയുടെ എല്ലാ എംഎല്‍എമാരുടെയും എംപിമാരുടെയും മന്ത്രിമാരുടെയും ഒരുമാസത്തെ ശമ്പളം കേരളത്തിലെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവച്ചു. പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളാണ് ഇന്നലെ ഇക്കാര്യം അറിയിച്ചത്. മുഖ്യമന്ത്രിയും ആറു മന്ത്രിമാരും അടക്കം 67 എംഎല്‍എമാരാണ് ഡല്‍ഹിയില്‍ എഎപിക്കുള്ളത്. പഞ്ചാബില്‍ പാര്‍ട്ടിക്ക് 20 എംഎല്‍എമാരും നാല് എംപിമാരുമുണ്ട്. കൂടാതെ രാജ്യസഭയിലും എഎപിക്ക് മൂന്ന് അംഗങ്ങളുണ്ട്. നേരത്തെ ഡല്‍ഹിയിലെ എഎപി സര്‍ക്കാര്‍ കേരളത്തിന് 10 കോടി രൂപയുടെ സഹായധനം പ്രഖ്യാപിച്ചിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss