|    Nov 19 Mon, 2018 1:29 pm
FLASH NEWS
Home   >  National   >  

എഎപി എംഎല്‍എ അമാനത്തുല്ല ഖാനെ തീവ്രവാദിയെന്ന് വിളിച്ച് ബിജെപി എംഎല്‍എ

Published : 6th August 2018 | Posted By: afsal ph

ന്യൂഡല്‍ഹി: എഎപി എംഎല്‍എ അമാനത്തുല്ല ഖാനെ സഭയില്‍ തീവ്രവാദിയെന്ന് വിളിച്ച് ബിജെപി എംഎല്‍എ ഒപി ശര്‍മ്മ. ഡല്‍ഹിയിലെ ബ്യൂറോക്രസിയുമായി ബന്ധപ്പെട്ട് ചര്‍ച്ചയില്‍ സംസാരിക്കവെയാണ് ശര്‍മ്മ അമാനത്തുല്ല ഖാനെ തീവ്രവാദിയാക്കിയത്. തെറ്റായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് ശര്‍മ്മ അഭിപ്രായപ്പെട്ടപ്പോള്‍ അമാനത്തുള്ള ഖാന്‍ എതിര്‍ത്തിരുന്നു. ഇതോടെ നിങ്ങള്‍ തെറ്റായ എന്തെങ്കിലും ചെയ്താല്‍ തീവ്രവാദിയെപ്പോലെ ജയിലില്‍ പോകേണ്ടി വരുമെന്ന് ശര്‍മ്മ പറഞ്ഞു. തീവ്രവാദിയെപ്പോലെയാണ് നിങ്ങള്‍ സംസാരിക്കുന്നത്, പെരുമാറ്റവും അങ്ങനെത്തന്നെ, മനുഷ്യനെപ്പോലെ പെരുമാറൂ എന്നൊക്കെയായിരുന്നു ശര്‍മ്മയുടെ ശകാരം. അതേസമയം തീവ്രവാദി വിളി അപമാനകരമായ പ്രസ്താവനയെന്നായിരുന്നു കെജ്രിവാളിന്റെ പ്രതികരണം. എംഎല്‍എ മാപ്പ് പറയണമെന്നും എഎപി ആവശ്യപ്പെട്ടു.
ഹിന്ദുമുസ്്‌ലിം വിഭാഗങ്ങളാക്കി രാജ്യത്തെ വിഭജിക്കാനാണ് ബിജെപി ശ്രമിക്കുന്നത്, പാകിസ്താനും അതുതന്നെയാണ് ആവശ്യം, പാകിസ്താന്റെ അജണ്ട പൂര്‍ത്തീകരിക്കുകയാണ് ബി.ജെ.പി ചെയ്യുന്നത്, മോദി എന്തിനാണ് അവിടെപ്പോയ് നവാസ് ഷരീഫിനെ കണ്ടത്, പാകിസ്താനുമായി എന്ത് രഹസ്യബന്ധമാണ് ബിജെപിക്കുള്ളതെന്നും കെജ്‌രിവാള്‍ ട്വിറ്ററിലൂടെ ചോദിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss