|    Jul 27 Thu, 2017 10:31 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

എഎപി എംഎല്‍എ അമാനത്തുല്ലാ ഖാന് ജാമ്യം

Published : 29th July 2016 | Posted By: SMR

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അറസ്റ്റിലായ എഎപി എംഎല്‍എ അമാനത്തുല്ലാ ഖാന് ജാമ്യം. പവര്‍കട്ടുമായി ബന്ധപ്പെട്ട പരാതി നല്‍കാന്‍ വസതിയിലെത്തിയ സ്ത്രീയെ ഭീഷണിപ്പെടുത്തിയെന്ന കേസിലായിരുന്നു ഇദ്ദേഹം അറസ്റ്റിലായത്. കേസ് അന്വേഷണത്തിനായി എംഎല്‍എയെ തടവില്‍ പാര്‍പ്പിക്കേണ്ടതില്ലെന്ന് നിരീക്ഷിച്ച അഡീഷനല്‍ സെഷന്‍സ് ജഡ്ജി രാജ്കുമാര്‍ ത്രിപാതി 50,000 രൂപയുടെ ബോണ്ടിലാണ് ജാമ്യം അനുവദിച്ചത്.
പരാതിക്കാരിക്ക് നേരത്തേ തന്നെ ആവശ്യമായ പോലിസ് സുരക്ഷ നല്‍കിയിരിക്കുന്നതിനാല്‍ പരാതിക്കാരിയെ സ്വാധീനിക്കുമെന്നോ തെളിവുകള്‍ നശിപ്പിക്കുമെന്നോ കരുതേണ്ടതില്ല. അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാവണമെന്നു കോടതി അമാനത്തുല്ലാ ഖാന് നിര്‍ദേശം നല്‍കി.
ഇക്കഴിഞ്ഞ 24നാണ് അദ്ദേഹത്തെ പോലിസ് അറസ്റ്റ് ചെയ്തത്. എംഎല്‍എയുടെ വീട്ടില്‍ പരാതിനല്‍കാനെത്തിയ തന്നെ യുവാക്കള്‍ ഭീഷണിപ്പെടുത്തിയതായി യുവതി പരാതിപ്പെട്ടിരുന്നു. ഖാന്റെ വാഹനം ഉപയോഗിച്ച് തന്നെ അപകടപ്പെടുത്താന്‍ ശ്രമിച്ചുവെന്നും യുവതി മൊഴി നല്‍കിയിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക