|    Mar 25 Sat, 2017 3:18 pm
FLASH NEWS

എഎപി എംഎല്‍എമാരുടെ ഭാര്യമാര്‍ സുരക്ഷിതരല്ലെന്ന് ബിജെപി

Published : 24th July 2016 | Posted By: mi.ptk

bjp-flag

ന്യൂഡല്‍ഹി: ആംആദ്മി പാര്‍ട്ടി എംഎല്‍എമാരുടെ ഭാര്യമാര്‍ അവരുടെ വീടുകളില്‍ പോലും സുരക്ഷിതരല്ലെന്ന് ബിജെപി നേതാവ് സതീഷ് ഉപാധ്യായ. പരാതിയുമായി വന്ന യുവതിയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ ആംആദ്മി എംഎല്‍എ അമാനത്തുള്ള ഖാന്‍ അറസ്റ്റിലായതിന് പിന്നാലെയാണ് ബിജെപി ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ആംആദ്മിയ്ക്ക് സ്ത്രീവിരുദ്ധ മനോഭാവമാണെന്ന് ബിജെപി ഡല്‍ഹി ഘടകം അധ്യക്ഷന്‍ സതീഷ് ഉപാധ്യായ ആരോപിച്ചു.
അമാനത്തുള്ള ഖാനെ പോലീസ് പിടികൂടിയതിന് ശേഷം ‘മോദി വീണ്ടും ഒരു എംഎല്‍എയെക്കൂടി അറസ്റ്റ് ചെയ്യിച്ചിരിക്കുന്നു’ എന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ട്വീറ്റ് ചെയ്തിരുന്നു.

(Visited 478 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക