|    Mar 23 Thu, 2017 8:00 am
FLASH NEWS

എഎപി അംഗീകാരം റദ്ദാക്കണമെന്ന് കോണ്‍ഗ്രസ്സും ബിജെപിയും

Published : 22nd July 2016 | Posted By: SMR

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയുടെ അംഗീകാരം റദ്ദാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടണമെന്ന് കോണ്‍ഗ്രസ്സും ബിജെപിയും. ലോക്‌സഭയില്‍ ശൂന്യവേളയിലാണ് ഇരുകക്ഷികളും ഇക്കാര്യം ആവശ്യപ്പെട്ടത്. ലൈംഗിക പീഡനത്തെ തുടര്‍ന്ന് എഎപി പ്രവര്‍ത്തക ആത്മഹത്യചെയ്ത സംഭവമാണ് ബിജെപി എംപി മീനാക്ഷി ലേഖി സഭയില്‍ ഉന്നയിച്ചത്. ആത്മഹത്യാപ്രേരണാകുറ്റത്തിന് കെജ്‌രിവാള്‍ അടക്കം ഉന്നത എഎപി നേതാക്കള്‍ക്കെതിരേ കെസെടുക്കണമെന്നും പാര്‍ട്ടിയുടെ അംഗീകാരം പിന്‍വലിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് എപിമാരായ രവ്‌നീത് സിങ് ബിട്ടുവും സാന്തോക് സിങ് ചൗധരിയും ഇതേ ആവശ്യം ഉന്നയിച്ചു.

(Visited 18 times, 1 visits today)
thanur-inner madani-inner abdulla-iner     PER Mazhappody-inner karimbu-inner                  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക