|    Apr 25 Tue, 2017 1:54 pm
FLASH NEWS

എഎപിയുടെ പാര്‍ലമെന്റ് മാര്‍ച്ച്: സിസോദിയയെ അറസ്റ്റ് ചെയ്തു

Published : 23rd November 2016 | Posted By: SMR

ന്യൂഡല്‍ഹി: വലിയ നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്രസര്‍ക്കാരിന്റെ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടി (എഎപി) പ്രവര്‍ത്തകര്‍ നടത്തിയ പാര്‍ലമെന്റ് മാര്‍ച്ചിന് നേതൃത്വം കൊടുത്ത ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയേയും മന്ത്രി കപില്‍ മിശ്രയേയും പോലിസ് അറസ്റ്റ്‌ചെയ്തു. പിന്നീട് വിട്ടയച്ചു.
ജന്തര്‍മന്ദിറില്‍നിന്നു മാര്‍ച്ച് ആരംഭിച്ച ഉടനെ പോലിസ് തടഞ്ഞു. ആം ആദ്മി മന്ത്രിമാരും എംഎല്‍എമാരും മാര്‍ച്ചില്‍ പങ്കെടുത്തു. നോട്ടുകള്‍ റദ്ദാക്കിയതിനു പിന്നില്‍ വലിയ അഴിമതിയാണെന്ന് സിസോദിയ ആരോപിച്ചു. കള്ളനോട്ടും ഭീകരര്‍ക്കു ലഭിക്കുന്ന സഹായവും ഇല്ലാതാക്കാനുള്ളതല്ല കേന്ദ്രനടപടി. കശ്മീരില്‍ ഭീകരപ്രവര്‍ത്തകരുടെ കൈയില്‍ 2,000 രൂപയുടെ പുതിയ നോട്ടുകള്‍ വന്നതെങ്ങനെയാണ്? ഇതിനുത്തരവാദികളായവര്‍ക്കെതിരേ നടപടിയെടുക്കാ—ത്തതെന്തുകൊണ്ടാണ്? അദ്ദേഹം ചോദിച്ചു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day