|    Jul 22 Sun, 2018 8:24 pm
FLASH NEWS
Home   >  National   >  

എഎപിക്ക് ആശ്വാസം;എംഎല്‍എമാരെ അയോഗ്യരാക്കിയ നടപടി ഹൈക്കോടതി റദ്ദാക്കി

Published : 23rd March 2018 | Posted By: mi.ptk

ന്യൂഡല്‍ഹി: ഇരട്ടപദവി വഹിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ട് ആം ആദ്മി പാര്‍ട്ടിയുടെ 20 എംഎല്‍എമാരെ അയോഗ്യരാക്കിയ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ഡല്‍ഹി ഹൈക്കോടതി റദ്ദാക്കി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം തെറ്റാണെന്ന് ഡല്‍ഹി ഹൈക്കോടതി നിരീക്ഷിച്ചു. എംഎല്‍എമാരുടെ ഭാഗം കേള്‍ക്കാതെയാണ് തീരുമാനമെന്നും ഹൈക്കോടതി വിലയിരുത്തി. ഇരട്ടപദവി പരാതികള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വീണ്ടും പരിഗണിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനും ആംആദ്മിക്കും ഹൈക്കോടതിയുടെ വിധി ആശ്വാസം നല്‍കുന്നതാണ്.സത്യം ജയിച്ചെന്നും നീതി കിട്ടിയെന്നും വിധിക്ക് ശേഷം കെജരിവാള്‍ പ്രതികരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss