|    Oct 16 Tue, 2018 4:25 pm
FLASH NEWS
Home   >  Kerala   >  

എഎന്‍ രാധാകൃഷ്ണനും സികെ പത്മനാഭനുമെതിരെ നടപടിയില്ല

Published : 17th January 2017 | Posted By: mi.ptk

ckp---an-radhakrishnan

കോട്ടയം:വിവാദമായ കമല്‍,എംടി,ചെഗുവേര പരാമര്‍ശങ്ങളില്‍ ബിജെപി നേതാക്കളായ എഎന്‍ രാധാകൃഷ്ണനും സികെ പത്മനാഭനുമെതിരെ നടപടിയുണ്ടായേക്കില്ലെന്ന് സൂചന. വിവാദങ്ങള്‍ അടഞ്ഞ അധ്യായമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു.കോട്ടയത്ത് നടക്കുന്ന ബിജെപി സംസ്ഥാന നേതൃയോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമുണ്ടായത്.
വിവാദങ്ങല്‍ അവസാനിച്ചു. നിലവിലെ രാഷ്ട്രീയ സാഹചര്യം പരമാവധി പ്രയോജനപ്പെടുത്തണം. മുഖ്യമന്ത്രി പിണറായി വിജയന്‍ ബിജെപിക്കെതിരെ നടത്തുന്ന പ്രസ്താവനകള്‍ അസഹിഷ്ണുതയില്‍ നിന്നാണ് ഉയരുന്നത്.ആശയപരമായി പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിടാന്‍ സാധിക്കാത്തതിനാലാണ് വിവാദങ്ങളുണ്ടാക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസും ശ്രമിക്കുന്നത്-കുമ്മനം പറഞ്ഞു.
കമല്‍,എംടി വാസുദേവന്‍നായര്‍,ചെഗുവേര എന്നിവര്‍ക്കെതിരെ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണന്‍ നടത്തിയ പ്രസ്താവന വിവാദമായിരുന്നു. തുടര്‍ന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം സികെ പത്മനാഭന്‍ രാധാകൃഷ്ണന്റെ പ്രസ്താവനകളെ തള്ളുകയും ഇവര്‍ക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
കമല്‍ രാജ്യദ്രോഹിയാണെന്നും രാജ്യം വിടണമെന്നുമായിരുന്നു രാധാകൃഷ്ണന്റെ പ്രസ്താവന. സംസ്ഥാനത്ത് ആക്രമണങ്ങല്‍ വര്‍ധിക്കാന്‍ കാരണം ചെഗുവേരയാണെന്നും അതിനാല്‍ ചെഗുവേരയുടെ ചിത്രങ്ങല്‍ എടുത്തുമാറ്റണമെന്നും രാധാകൃഷ്ണന്‍ പറഞ്ഞിരുന്നു. ഇതിനെ തള്ളിയാണ് സികെ പത്മനാഭന്‍ രംഗത്തുവന്നത്. കമലിനോട് രാജ്യംവിടാന്‍ പറയാന്‍ ആര്‍ക്കാണ് അധികാരമെന്നും, ചെഗുവേരയെ അറിയാത്തവര്‍ ബൊളീവിയന്‍ ഡയറി വായിക്കണമെന്നുമായിരുന്നു സികെ പത്മനാഭന്റെ പ്രതികരണം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss