|    Dec 13 Wed, 2017 6:40 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

‘എഎജിയെ മാറ്റിയത് പിണറായി ആഗ്രഹിക്കുന്ന വിധി കിട്ടാന്‍’

Published : 28th October 2017 | Posted By: fsq

 

തിരുവനന്തപുരം: തോമസ് ചാണ്ടിക്കെതിരായ ഭൂമി കൈയേറ്റക്കേസില്‍ അഡീഷനല്‍ അഡ്വക്കറ്റ് ജനറല്‍ രഞ്ജിത് തമ്പാന്‍ സര്‍ക്കാരിനു വേണ്ടി ഹാജരാവണമെന്ന റവന്യൂ മന്ത്രിയുടെ നിര്‍ദേശം തള്ളിയത് മുഖ്യമന്ത്രി ആഗ്രഹിക്കുന്ന വിധിക്കുവേണ്ടിയാണെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. റവന്യൂ കേസുകളില്‍ പരിചയമുള്ള അഭിഭാഷകന്‍ ഹാജരാവുന്നതാണ് കേസ് ഫലപ്രദമായി നടത്തുന്നതിന് നല്ലത്. അതിനാലാണ്  അഡീഷനല്‍ എജി ഹാജരാവണമെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍ദേശിച്ചത്. പക്ഷേ, അത് തോമസ് ചാണ്ടിക്കു ദോഷംചെയ്യുമെന്നു മുഖ്യമന്ത്രി ഭയപ്പെടുന്നുണ്ടാവണം. അതിനാലാണ് അഡീഷനല്‍ എജിയെ മാറ്റിയത്.  തോമസ് ചാണ്ടിയെ രക്ഷിക്കാന്‍ മുഖ്യമന്ത്രി എല്ലാ അടവുകളും പയറ്റുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക