|    Aug 19 Sat, 2017 11:00 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

എഎംവിഐ നിയമനം : കേസുമായി മുന്നോട്ടു പോവണം

Published : 9th August 2017 | Posted By: fsq

 

കൊച്ചി: ടോമിന്‍ ജെ തച്ചങ്കരി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായിരിക്കെ നടത്തിയ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ (എഎംവിഐ) നിയമനവുമായി ബന്ധപ്പെട്ട വിജിലന്‍സ് കേസ് റദ്ദാക്കണമെന്ന ഹരജി ഹൈക്കോടതി അനുവദിച്ചില്ല. തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ നിലനില്‍ക്കുന്ന കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന സംസ്ഥാനസര്‍ക്കാരിന്റെ വാദം അംഗീകരിച്ചാണ് എഎംവിഐയായ ശ്രീഹരി സമര്‍പ്പിച്ച ഹരജി തീര്‍പ്പാക്കിയത്. ഇന്നലെ കേസ് പരിഗണിക്കവേ പ്രാഥമികാന്വേഷണം നടത്തിയതിനെ തുടര്‍ന്ന് ശ്രീഹരി അടക്കം രണ്ടുപേര്‍ക്കെതിരേ  എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് വിജിലന്‍സ് അന്വേഷണം നടക്കുകയാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. തച്ചങ്കരിയെ കേസില്‍ പ്രതിയാക്കിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് എഫ്‌ഐആറിന്‍ മേലുള്ള അന്വേഷണ നടപടികള്‍ തുടരട്ടെയെന്ന് കോടതി വ്യക്തമാക്കിയത്. ത്വരിതാന്വേഷണത്തിനെതിരായ ഹരജി ഈ ഘട്ടത്തില്‍ നിലനില്‍ക്കുന്നതല്ല. അതേസമയം, അന്വേഷണത്തില്‍ ആക്ഷേപമുണ്ടെങ്കില്‍ ഹരജിക്കാര്‍ക്ക് വീണ്ടും കോടതിയെ സമീപിക്കാമെന്നും സിംഗിള്‍ബെഞ്ച് വ്യക്തമാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക