|    Nov 18 Sun, 2018 5:16 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

എഇസിടി രാജ്യാന്തര അവാര്‍ഡ് അന്‍വര്‍സാദത്തിന്

Published : 2nd August 2018 | Posted By: kasim kzm

തിരുവനന്തപുരം: അമേരിക്ക ആസ്ഥാനമായുള്ള അസോസിയേഷന്‍ ഫോര്‍ എജ്യൂക്കേഷനല്‍ കമ്മ്യൂണിക്കേഷന്‍സ് ആന്റ് ടെക്‌നോളജിയുടെ രാജ്യാന്തര വിഭാഗം ഏര്‍പ്പെടുത്തിയ പുരസ്‌കാരം കൈറ്റ് വൈസ് ചെയര്‍മാന്‍ കെ അന്‍വര്‍സാദത്തിന് ലഭിച്ചു. നിലവില്‍ കൈറ്റിന്റെ വൈസ് ചെയര്‍മാനും എക്‌സിക്യൂട്ടീവ് ഡയറക്ടറും എന്ന നിലയില്‍ 45000 ക്ലാസ്—മുറികള്‍ ഹൈടെക്കാക്കുന്ന പദ്ധതിയുള്‍പ്പെടെ നിര്‍വഹണച്ചുമതല അന്‍വര്‍സാദത്ത് നിര്‍വഹിച്ചുവരുന്നു. വിക്ടേഴ്‌സ് ചാനലിന്റെയും എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, ഇറാം സയന്റിഫിക് സിഇഒ തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. ആദ്യമായാണ് ഒരു ഇന്ത്യക്കാരന് പുരസ്‌കാരം ലഭിക്കുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss