|    Jul 21 Sat, 2018 11:34 am
FLASH NEWS

എഇഒ ഓഫിസ് മാറ്റം : മങ്കട പഞ്ചായത്ത് ഭരണസമിതിയുടെ പിടിപ്പുകേട് മൂലമെന്ന് ആക്ഷേപം

Published : 29th September 2017 | Posted By: fsq

 

മങ്കട: എഇഒ ഓഫിസ് രാമപുരത്തേക്ക് മാറ്റിയത് മങ്കട പഞ്ചായത്ത് ഭരണസമിതിയുടെ പിടിപ്പുകേട് മൂലമെന്ന് പ്രതിപക്ഷ നേതാവ് വി കെ മന്‍സൂര്‍ ആരോപിച്ചു. 2014ല്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 40 ലക്ഷം രൂപ അനുവദിച്ച് ഭരണാനുമതിയും, സാങ്കേതികാനുമതിയും ലഭിച്ച് ടെന്‍ഡര്‍ നടപടി പൂര്‍ത്തീകരിച്ച് നിര്‍മാണ പ്രവൃത്തി തുടങ്ങാനിരിക്കെയാണ് പിടിഎ കമ്മിറ്റി രാഷ്ട്രീയ പ്രേരിതമായി എഇഒ ഓഫിസ് കെട്ടിടം മാറ്റാന്‍ ആവശ്യപ്പെട്ടത്. ഇതിന് പഞ്ചായത്ത് ഭരണ സമിതിയും കൂട്ട് നിന്നു. ഓഫിസ് പ്രസ്തുത സ്ഥലത്ത് നിന്ന് മാറ്റിയപ്പോള്‍ കഴിഞ്ഞ ഒന്നര വര്‍ഷമായിട്ടും കെട്ടിടം നിര്‍മിക്കാന്‍ മറ്റൊരു സ്ഥലം കാണിക്കാന്‍ കഴിയാതെ വന്നത് പ്രസിഡന്റിന്റെയും ഭരണ സമിതിയുടെയും പിടിപ്പുകേട് മൂലമാണ്. എഇഒ ഓഫിസ് നിര്‍മിക്കാന്‍ സ്ഥലം കാണിച്ചില്ലെങ്കില്‍ 40 ലക്ഷം രൂപ നഷ്ടപ്പെടുമെന്നും ഉടന്‍ സ്ഥലം കാണിക്കണമെന്നും എഇഒ മുഖാന്തിരം എംഎല്‍എ പഞ്ചായത്ത് ഭരണ സമിതിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് വേണ്ട രീതിയിയില്‍ ഭരണ സമിതി മറുപടി നല്‍കിയില്ല.  അസിസ്റ്റന്റ് എന്‍ജിനീയറോട് മാര്‍ക്കറ്റ് കോംപ്ലക്‌സില്‍ എഇഒ ഓഫിസ് നിര്‍മിക്കാന്‍ വാക്കാല്‍ പറഞ്ഞുവെന്നാണ് പ്രസിഡന്റ് പറയുന്നത്. രേഖാ മൂലം ഇത് വരെയും ഒരു പ്രവര്‍ത്തനവും  പഞ്ചായത്ത് നടത്തിയിട്ടില്ലെന്നതിന്റെ തെളിവാണ് ഇതെന്നും അദ്ദേഹം ആരോപിച്ചു. വേരുംപുലാക്കലിലെ ഫാഷന്‍ ഡിസൈനിങ് സെന്ററിലും പഞ്ചായത്ത് കെട്ടിടത്തിലും ചേരിയത്തും നിര്‍മിക്കാന്‍ ശ്രമം നടത്തിയെന്ന് പ്രസിഡന്റ് പറയുന്നത് ശുദ്ധ നുണയാണെന്നും പഞ്ചായത്ത് ഭരണ സമിതി ഇതിന് വേണ്ടി ഒരു പേപ്പര്‍ വര്‍ക്കും നടത്തിയിട്ടില്ലെന്നും പ്രതിപക്ഷ അംഗങ്ങള്‍ കുറ്റപ്പെടുത്തി. എഇഒ ഓഫിസ് മാറ്റിയതിനെതിരേ പൊതു ജനങ്ങള്‍ പഞ്ചായത്തിനെതിരേ പ്രതികരിച്ചപ്പോഴാണ് ഇല്ലാത്ത കഥകളുമായി പ്രസിഡന്റ് രംഗത്ത് വന്നത്. പഞ്ചായത്ത് മറ്റു സ്ഥലം നിര്‍ദേശിക്കാതെ വന്നപ്പോഴാണ് മങ്കട ബ്ലോക്ക് പഞ്ചായത്തിലെ പഴയ കെട്ടിടം പൊളിച്ച് നീക്കി ആധുനിക സൗകര്യത്തോടെ എഇഒ ഓഫിസ് രാമപുരത്തെ മങ്കട ബ്ലോക്ക് ഓഫിസിലേക്ക് മാറ്റി സ്ഥാപിക്കാന്‍ എംഎല്‍എ നിര്‍ദേശം നല്‍കിയത്. ആര്‍ജവമുള്ള ഭരണ സമിതിയാണെങ്കില്‍ ചേരിയത്തെ ബിആര്‍സിയില്‍ സ്ഥാപിക്കാന്‍ എന്ത് കൊണ്ട് നടപടി സ്വീകരിക്കാന്‍ തയ്യാറായില്ലെന്നും എഇഒ ഓഫിസ് മങ്കടയില്‍ നിന്ന് പോകാന്‍ കാരണം എംഎല്‍എയും പ്രതിപക്ഷ അംഗങ്ങളും ഒത്തു കളിച്ചതാണെന്നുള്ളത് തെളിയിക്കാന്‍ പ്രസിഡന്റിനെ വെല്ലുവിളിക്കുകയാണെന്നും പ്രതിപക്ഷ അംഗങ്ങളായ വി കെ മന്‍സൂര്‍, മരക്കാര്‍ എന്ന വാപ്പു, പി കെ നൗഷാദ്, റസിയ പൂന്തോട്ടത്തില്‍, കെ അനില്‍കുമാര്‍, സക്കീന മാമ്പ്ര, സുബൈദ കളത്തില്‍ എന്നിവര്‍ പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss